ചാവക്കാട്: തൃശ്ശൂർ ജില്ല ബോഡി ബിൽഡിങ് അസോസിയേഷൻറെ ആഭിമുഖ്യത്തിൽ നാളെ നടക്കുന്ന മിസ്റ്റർ തൃശ്ശൂർ ശരീരസൗന്ദര്യ മത്സരത്തിന്റെ മുന്നോടിയായി ലഹരി വിരുദ്ധ ബോധവൽക്കരണ റാലി സംഘടിപ്പിച്ചു. ചാവക്കാട് ത്രിബിൾ എച്ച് ഫിറ്റ്നസ് ക്ലബ്ബും ചാവക്കാട് റേഞ്ച് എക്സൈസ് വകുപ്പും സംയുക്തമായാണ് റാലി സംഘടിപ്പിച്ചത്.
ചാവക്കാട് എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ കെ വി ബാബു റാലി ഫ്ലാഗ് ഓഫ് ചെയ്തു. തൃശൂർ ജില്ലാ ബോഡി ബിൽഡിങ് അസോസിയേഷൻ പ്രസിഡന്റ് a സി ഷഹീർ റാലിക്ക് നേതൃത്വം നൽകി.