mehandi banner desktop
Chavakkad online

കൺസോൾ സാന്ത്വന സംഗമവും ഡയാലിസിസ് കൂപ്പൺ വിതരണവും നടത്തി

Ft

ചാവക്കാട് :  കൺസോൾ മെഡിക്കൽ ചാരിറ്റബിൾ ട്രസ്റ്റ്  സാന്ത്വന സംഗമവും ഡയാലിസിസ് കൂപ്പൺ വിതരണവും ഖത്തർ റിലയൻസ് ഇന്റർനാഷ്ണൽ മാനേജിംഗ് ഡയറക്ടറും കൺസോൾ ഖത്തർ ചാപ്റ്റർ അഡ്വയ്സറി അംഗവുമായ അബ്ദുള്ള തെരുവത്ത് ഉദ്ഘാടനം ചെയ്തു. കൺസോൾ പ്രസിഡണ്ട് ജമാൽ താമരത്ത്  അദ്ധ്യക്ഷത വഹിച്ചു. ഗുരുവായൂർ മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് ടി എൻ മുരളി മുഖ്യാഥിതിയായി. കൺസോൾ യു.എ.ഇ. കോർഡിനേറ്റർ മുബാറക്ക് ഇംബാർക്ക്, ട്രസ്റ്റിയും പ്രോഗ്രാം കോർഡിനേറ്ററുമായ പി വി അബ്ദു, അസോസിയേറ്റ് മെമ്പർ ഇന്ദ്രനീലം ലത്തീഫ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. 

Jan oushadi

വൈസ് പ്രസിഡണ്ടും ആന്വൽഡേ ചെയർമാനുമായ ഹക്കിം ഇംബാർക്ക്, വി എം സുകുമാരൻ, സി എം ജനീഷ്, ആർ വി. കമറുദ്ദീൻ, സ്റ്റാഫംഗങ്ങളായ ഫെബിജ സുബൈർ, സൈനബ ബഷീർ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി. കൺസോൾ ജനറൽ സെക്രട്ടറി പി എം അബ്ദുൾ ഹബീബ്  സ്വാഗതവും ട്രഷറർ  വി കാസിം നന്ദിയും പറഞ്ഞു.

Comments are closed.