പിഡിപി ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റി രാഷ്ട്രീയ ജാഗ്രതാ സംഗമം നടത്തി.

ചാവക്കാട്: രാഷ്ട്രീയ ജാഗ്രതാ സംഗമം ജെൻസൺ ആലപ്പാട്ട് ഉദ്ഘാടനം ചെയ്തു. നവംബർ 22 ഞായറാഴ്ച വൈകീട്ട് അഞ്ച് മണിക്ക് ചേർന്ന യോഗത്തിൽ മനാഫ് എടക്കഴിയൂർ അധ്യക്ഷത വഹിച്ചു.അഹമ്മദ് ഖാൻ പുതിയറ രാഷ്ട്രീയ ജാഗ്രതാ നയവിശദീകരണം നടത്തി. കബീർ മൗലവി അഭിവാദ്യ പ്രസംഗം നടത്തി സംസാരിച്ചു. ഹരിദാസ് ചാവക്കാട്, ഹുസൈൻ അകലാട്, റസാക്ക് തൊട്ടാപ്പ്, സഗീർ വട്ടേക്കാട്, ഇർഷാദ് ജീലാനി, നൗഷാദ് ആറങ്ങാടി, ഉമ്മർ ഹാജി, അബ്ബാസ് പെരിയമ്പലം, കാദർ ഹാജി, അബൂബക്കർ വട്ടേക്കാട്, അലി അക്ബർ പുതിയറ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.യോഗത്തിന് സിദ്ധീഖ് അമ്പാല സ്വാഗതവും അക്ബർ അകലാട് നന്ദിയും പറഞ്ഞു.




Comments are closed.