മെക് 7 ആലുംപടിയൂണിറ്റ് കൗൺസിലർ സുജാത സത്യൻ ഉദ്ഘാടനം ചെയ്തു

ചാവക്കാട് : ചാവക്കാട് നഗരസഭ പത്താം വാർഡിൽ മെക് 7 ആലുംപടി ഹെൽത്ത് വനിത ക്ലബ് വാർഡ് കൗൺസിലർ സുജാത സത്യൻ ഉദ്ഘാടനം ചെയ്തു. വീട്ടമ്മമാരുടെ ശാരീരിക അസ്വസ്ഥതകൾക്ക് ഒരു പരിഹാര മാർഗമാണ് ഇത്തരം വ്യായാമങ്ങളെന്ന് കൗൺസിലർ പറഞ്ഞു. മെക് 7 ജില്ലാ ട്രൈനർമാരായ ദിലീന അസ്കർ, ഷാഹിത കേച്ചേരി എന്നിവർ ക്ലാസ്സുകൾ നിയന്ത്രിച്ചു. ആശാവർക്കർ. കാഞ്ചന, ഫാത്തിമ റസാക്ക്, രജനി, ബെറ്റി, സുബൈറ റസാക്ക്, ബുഷറ നൗഷാദ്, നസീ കമറു, ഹനീന, സരിത, സജിന എന്നിവർ നേതൃത്വം നൽകി.




Comments are closed.