Select Page

Day: March 8, 2020

മന്ദലാംകുന്ന് ജി.എഫ്.യു.പി സ്‌കൂൾ വികസനത്തിന് എഴുപത് ലക്ഷത്തിന്റെ പദ്ധതി തയ്യാറായതായി കെ വി അബ്ദുൾ ഖാദർ എം എൽ എ

പുന്നയൂർ: മന്ദലാംകുന്ന് ജി.എഫ്.യു.പി സ്‌കൂളിന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിനു എഴുപത് ലക്ഷം രൂപയുടെ പദ്ധതി തയ്യാറായതായി ഗുരുവായൂർ എം.എൽ.എ കെ.വി അബ്ദുൾ കാദർ പറഞ്ഞു. സ്‌കൂളിന്റെ തൊണ്ണൂറ്റി ഏഴാം വാർഷിക ഉദ്ഘാടനവും അവാർഡ് ദാനവും നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പുന്നയൂർ പഞ്ചായത്ത് പ്രസിഡന്റ് ബുഷറ ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.മുസ്‌താക്കലി മുഖ്യ അതിഥിയായി. ജില്ല പഞ്ചായത്ത് അംഗം ടി.എ അയിഷ പുരസ്‌കാര വിതരണം നടത്തി. പ്രധാന അധ്യാപിക പി.ടി ഷാന്ത റിപ്പോർട്ട് അവതരിപ്പിച്ചു. സ്‌കൂളിൽ നിർമ്മിക്കുന്ന ചിൽഡ്രൻസ് പാർക്കിലേക്ക് കെ. മൊയ്തു സ്മരണക്കായി മകൻ ഷാഹുൽ ഹമീദും കുടുംബവും നൽകുന്ന ഒരു ലക്ഷം രൂപയുടെ ഫണ്ട് പ്രഖ്യാപനവും നടന്നു. പാർക്കിലെ ഫിറ്റ്നസ് വിഭാഗത്തിന് മടപ്പേൻ യൂസഫ് നൽകുന്ന അമ്പതിനായിരം രൂപയുടെ കൈമാറ്റവും നടന്നു. ലൈബ്രറിയിലേക്കുള്ള പുസ്‌തക സമാഹരണ ഉദ്ഘാടനം കെ.എം ഹൈദരലി നിർവ്വഹിച്ചു. കെ.ജി ക്ലാസ്‌ ഡിജിറ്റലൈസ് ചെയ്യുന്നതിനുള്ള ഉപകരണങ്ങൾ എക്‌സ്‌പോ സോഫ്റ്റ് വെയർ പ്രതിനിധി...

Read More

കോവിഡ് -19 : ഇറ്റലിയിൽ നിന്നും വന്നവർ ഉൾപ്പെടെ മൂന്ന് പേർ ചാവക്കാട് നിരീക്ഷണത്തിൽ

ചാവക്കാട് : കൊറോണ ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ ഇറ്റലിയിൽ നിന്നും എത്തിയ യാത്രക്കാരൻ ഉൾപ്പെടെ മൂന്ന് പേർ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ നിരീക്ഷണത്തിൽ. കൊറോണ ഇല്ലെന്ന് സ്ഥിരീകരിച്ചതിനെ തുടർന്ന് രണ്ടു പേരെ കഴിഞ്ഞ ദിവസങ്ങളിലായി ഡിസ്ചാർജ് ചെയ്തിരുന്നു. ഐസൊലേഷൻ വാർഡിൽ അഡ്മിറ്റ്‌ ചെയ്ത രോഗി തനിക്ക് കൊറോണയില്ലെന്നു പറഞ്ഞു സഹകരിക്കാതെ ബഹളം വെച്ചത് ആരോഗ്യവിഭാഗം പ്രവർത്തകർക്ക് തലവേദന...

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

March 2020
S M T W T F S
« Feb    
1234567
891011121314
15161718192021
22232425262728
293031