ചാര്‍ട്ടേഡ് വിമാനത്തിന് അനുമതി  നിഷേധിച്ചത് സംസ്ഥാന സര്‍ക്കാര്‍ പ്രവാസികളോട് ചെയ്യുന്ന ക്രൂരത – സി എച്ച് റഷീദ്

ചാവക്കാട് : ചാര്‍ട്ടഡ് വിമാനത്തിന് അനുമതി നിഷേധിച്ചത് സംസ്ഥാന സര്‍ക്കാര്‍ പ്രവാസികളോട് ചെയ്യുന്ന ക്രൂരതയാണന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി എച്ച് റഷീദ് പറഞ്ഞു. കേന്ദ്ര, കേരള സര്‍ക്കാറുകളുടെ പ്രവാസികളോടുള്ള അവഗണനയില്‍ പ്രതിഷേധിച്ച് കേരള പ്രവാസി ലീഗ് സംസ്ഥാന കമ്മിറ്റിയുടെ അഹ്വാന പ്രകാരമുളള പ്രവാസി ലീഗ് ഗുരുവായൂര്‍ നിയോജകമണ്ഡലം കമ്മിറ്റി ചാവക്കാട് സംഘടിപ്പിച്ച ‘ഇലയുണ്ട് സദ്യയില്ല’ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്‌ദേഹം. കോവിഡ് മൂലം പ്രവാസികള്‍ ഗള്‍ഫു രാജ്യങ്ങളില്‍ മരിച്ചു വീഴുമ്പോള്‍ അവരെ സൗജന്യമായി നാട്ടില്‍ കൊണ്ടുവരുന്നതിനോ മറ്റോ രണ്ട് ഗവര്‍മെന്റുകളും തയ്യാറായില്ല. എന്നാല്‍ കെ എം സി സി പോലെയുള്ള സംഘടനകള്‍ ചാര്‍ട്ടഡ് വിമാനങ്ങള്‍ ഒരുക്കിയപ്പോള്‍ അതിനു അംഗീകാരം നല്‍കാതെ സര്‍ക്കാര്‍ തടസം നില്‍ക്കുകയാണ്. കഴിഞ്ഞ ദിവസം റാസല്‍ ഖൈമയില്‍ നിന്നും പുറപ്പെടാന്‍ വന്ന യാത്രക്കാര്‍ക്കാണ് യാത്ര അനുമതി കേരള സര്‍ക്കാര്‍ നിരോധിച്ചത്. ഗള്‍ഫ് യാത്രക്കാരെ തല്‍ക്കാലം കയറ്റി വിടേണ്ടതില്ല എന്ന കേരള സര്‍ക്കാറിന്റെ എംബസിക്കുള്ള നിര്‍ദേശമാണ്...

Read More