Select Page

Day: June 5, 2020

ലോക പരിസ്ഥിതി ദിനം ആചരിച്ചു

പുന്നയൂർ:- മുസ്ലിം യൂത്ത് ലീഗ് ജില്ല കമ്മിറ്റി “വെയിലാറും മനസ്സ്‌ നിറയും” എന്ന മുദ്രാവാക്യത്തിൽ നടത്തുന്ന ഒരു മരം നടാം എന്ന പദ്ധതിയുടെ പുന്നയൂർ പഞ്ചായത്ത് തല ഉദ്ഘാടനം മന്ദലാംകുന്ന് ജി.എഫ്.യു.പി സ്‌കൂളിൽ വൃക്ഷ തൈ നട്ട് പഞ്ചായത്ത് പ്രസിഡന്റ് ബുഷറ ഷംസുദ്ദീൻ നിർവ്വഹിച്ചു. ജില്ലയിലുടനീളം ജൂൺ 05 മുതൽ 15 വരെ നടത്തുന്ന പരിസ്ഥിതി കാമ്പയിനിന്റെ ഭാഗമായി പഞ്ചായത്ത് കമ്മിറ്റി മുഴുവൻ വാർഡുകളിലേക്കും വൃക്ഷ തൈകൾ വിതരണം ചെയ്തു. വാർഡ്‌ കമ്മിറ്റികളുടെ നേതൃത്വത്തിൽ പൊതുസ്ഥലങ്ങളിലും വീടുകളിലുമാണ് തൈകൾ നടുന്നത്. പ്രധാന അദ്ധ്യാപിക പി.ടി ശാന്ത, യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് അസീസ് മന്ദലാംകുന്ന്, ജനറൽ സെക്രട്ടറി കെ.നൗഫൽ, വൈസ് പ്രസിഡന്റ് കെബീർ ഫൈസി, സെക്രട്ടറിമാരായ ഹുസൈൻ എടയൂർ, എ.കെ ഫാസിൽ എന്നിവർ പങ്കെടുത്തു. ചാവക്കാട് : ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഗാന്ധിജി പഠനകേന്ദ്ര ത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന വൃക്ഷതൈ നടീൽ ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് അങ്കണത്തിൽ വൃക്ഷത്തൈ...

Read More

പരിസ്ഥിതി ദിനത്തിൽ പരിസര ശുചീകരണം നടത്തി വിക്ടറി പുന്നയൂർ

പുന്നയൂർ : ലോക പരിസ്ഥിതി ദിനമായ ജൂണ് അഞ്ചിന് തെക്കേ പുന്നയുരിന്റെ വിവിധ പ്രദേശങ്ങളിൽ തണൽ മരങ്ങൾ നട്ടും, ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപെട്ടും വിക്ടറി ക്ലബ്ബ് മാതൃകയായി. കാനകളും യാത്രക്കാർക്ക് ഏറെ കാലമായി ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചിരുന്ന റോഡിലേക്ക് തിങ്ങി നിറഞ്ഞു നിന്ന പുൽ ചെടികളും വൃത്തിയാക്കി. പുന്നയുരിലെ പലഭാഗങ്ങളിലും തിരിവുകളിൽ എതിർ വശങ്ങളിൽ നിന്നും വരുന്ന വാഹനങ്ങൾക്ക് കാണാൻ കഴിയാത്ത രീതിയിലായിരുന്നു പുൽ ചെടികൾ വളർന്നു നിന്നിരുന്നത്. മുപ്പത് വർഷത്തോളമായി രാഷ്ട്രീയ – മത ഭേതമില്ലതെ സാമൂഹിക പ്രവർത്തനങ്ങളിൽ പുന്നയൂർ വിക്ടറിയുടെ പ്രവർത്തനം ശ്രദ്ധേയമാണ്. ബക്കർ വെട്ടിക്കാട്ട് ആദ്യ തൈനട്ട് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ മുനാഷ്, ക്ലബ് ഭാരവാഹികളായ അൻസാർ, ഹസീബ്, അഫ്സൽ എന്നിവർ തൈകൾ നാട്ടു. ശുചീകരണ പ്രവർത്ഥനങ്ങൾക്ക് വിക്ടറിയുടെ മുതിർന്ന അംഗമായ ബാലൻ താണിശ്ശേരി നേതൃത്വം നൽകി. വിക്ടറി അംഗങ്ങളായ ജാസിർ, സഹൽ, ശമൽ, സോനു, അൻസിഫ്, അസ്‌ലം, മറ്റുള്ള ക്ലബ് അംഗങ്ങൾ...

Read More

കാറിടിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന സൈക്കിൾ യാത്രികൻ മരിച്ചു

ചാവക്കാട് : കാറിടിച്ച് പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന സൈക്കിൾ യാത്രികൻ മരിച്ചു. മണത്തല പരപ്പിൽതാഴം സ്വദേശി പ്രകാശൻ (44) ആണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ 9.30 ന് മണത്തല കാണംകോട്ട്‌ സ്‌കൂളിന് സമീപം ദേശീയപാതയിലാണ് അപകടം സംഭവിച്ചത്. കോട്ടപ്പുറം ലാസിയോ പ്രവർത്തകർ ചാവക്കാട് ഹയാത് ആശുപത്രിയിലും പിന്നീട് വിദഗ്ദ്ധ ചിക്ത്സക്കായി തൃശൂരിലേക്കും...

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

June 2020
S M T W T F S
 123456
78910111213
14151617181920
21222324252627
282930