Header

ലോക പരിസ്ഥിതി ദിനം ആചരിച്ചു

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.5em” use_border_color=”off” border_color=”#ffffff” border_style=”solid”]

പുന്നയൂർ:- മുസ്ലിം യൂത്ത് ലീഗ് ജില്ല
കമ്മിറ്റി “വെയിലാറും മനസ്സ്‌ നിറയും” എന്ന മുദ്രാവാക്യത്തിൽ നടത്തുന്ന ഒരു മരം നടാം എന്ന പദ്ധതിയുടെ പുന്നയൂർ പഞ്ചായത്ത് തല ഉദ്ഘാടനം മന്ദലാംകുന്ന് ജി.എഫ്.യു.പി സ്‌കൂളിൽ വൃക്ഷ തൈ നട്ട് പഞ്ചായത്ത് പ്രസിഡന്റ് ബുഷറ ഷംസുദ്ദീൻ നിർവ്വഹിച്ചു. ജില്ലയിലുടനീളം ജൂൺ 05 മുതൽ 15 വരെ നടത്തുന്ന പരിസ്ഥിതി കാമ്പയിനിന്റെ ഭാഗമായി പഞ്ചായത്ത് കമ്മിറ്റി മുഴുവൻ വാർഡുകളിലേക്കും വൃക്ഷ തൈകൾ വിതരണം ചെയ്തു. വാർഡ്‌ കമ്മിറ്റികളുടെ നേതൃത്വത്തിൽ പൊതുസ്ഥലങ്ങളിലും വീടുകളിലുമാണ് തൈകൾ നടുന്നത്. പ്രധാന അദ്ധ്യാപിക പി.ടി ശാന്ത, യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് അസീസ് മന്ദലാംകുന്ന്, ജനറൽ സെക്രട്ടറി കെ.നൗഫൽ, വൈസ് പ്രസിഡന്റ് കെബീർ ഫൈസി, സെക്രട്ടറിമാരായ ഹുസൈൻ എടയൂർ, എ.കെ ഫാസിൽ എന്നിവർ പങ്കെടുത്തു.

ചാവക്കാട് : ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഗാന്ധിജി പഠനകേന്ദ്ര ത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന വൃക്ഷതൈ നടീൽ ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് അങ്കണത്തിൽ വൃക്ഷത്തൈ നട്ട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി മുഷ്താഖ് അലി ഉദ്ഘാടനം ചെയ്തു
വി മുഹമ്മദ് ഗൈസ്, സക്കീർ മുട്ടിൽ, കെ ബി വിജു, നവാസ് തെക്കുംപുറം, നിസാമുദ്ധീൻ എന്നിവർ പങ്കെടുത്തു.

എടക്കഴിയൂർ : ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു എടക്കഴിയൂർ എക്കോസ് പ്രവർത്തകർ പുന്നയൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ വൃക്ഷ തൈകൾ നട്ടും, ആശുപത്രി പരിസരം വൃത്തിയാക്കുകയും ചെയ്തു.
പുന്നയൂർ പഞ്ചായത്ത് പ്രസിഡന്റ്‌ ബുഷറ ശംസുദ്ധീൻ തൈ നട്ടു പരുപാടി ഉൽഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ്‌ സി. എസ് സുൾഫിക്കർ അധ്യക്ഷത വഹിച്ചു.

പുന്നയൂർ: പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു എസ് കെ എസ് എസ് എഫ് കുഴിങ്ങര യൂണിറ്റ് വൃക്ഷതൈ നടൽ കർമം യൂണിറ്റ് വിഖായ സെക്രട്ടറി മൂഹ്യദ്ധീൻ ഷാ നിർവഹിച്ചു. യൂണിറ്റ് പ്രസിഡന്റ് എം അനസ്, സെക്രട്ടറി എം അസഫ്, അഷറഫ് മൗലവി, എ കെ നിസാം നിഹാൽ, സിദ്ധീഖ്, കെ ഫൈസൽ തുടങ്ങി പ്രവർത്തകർ സന്നിഹിതരായി.

എടക്കഴിയൂർ : ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് അഫയൻസ് അസോസിയേഷൻ എടക്കഴിയൂരിന്റെ നേതൃത്വത്തിൽ ബീച്ച് പാർക്കിന്റെ പരിസരങ്ങളിൽ വൃക്ഷത്തൈകൾ നട്ടു.
ഉദ്ഘാടനം ക്ലബ്ബ് പ്രസിഡന്റ് സിദ്ധി നിർവഹിച്ചു. സെക്രട്ടറി ഫഹദ്, മെമ്പർമാരായ കബീർ, അൻസിൽ, ഷംസീർ, അഫ്സൽ, നിയാസ്, നിസാമുദീൻ എന്നിവർ നേതൃത്വം നൽകി.

തിരുവത്ര : ജൂൺ 5 ലോക പരിസ്ഥിതി ദിന ത്തിന്റെ ഭാഗമായി കടപ്പുറം- മണത്തല മത്സ്യതൊഴിലാളി സഹകര സംഘത്തിന്റെ നേതൃത്വത്തിൽ ഫല വൃക്ഷ തൈ നടീൽ നടന്നു. കേരള സർക്കാർ “സുഭിക്ഷ കേരളം” പദ്ധതി പ്രകാരം നടപ്പിലാക്കുന്ന ഫലവൃക്ഷ തൈ നടീൽ ഉൽഘാടനം സംഘം പ്രസിഡന്റ് ടി.എം ഹനീഫ നിർവ്വഹിച്ചു.
സംഘം സെക്രട്ടറി ഷീജ പ്രശാന്ത്, റീന കരുണൻ, രമേഷ് മക്കേടവ്, എന്നിവർ പങ്കെടുത്തു.

 

[/et_pb_text][et_pb_image admin_label=”Image” src=”https://chavakkadonline.com/wp/wp-content/uploads/2020/06/environment-day-focus-ekr.jpg” show_in_lightbox=”off” url_new_window=”off” use_overlay=”off” animation=”off” sticky=”off” align=”left” force_fullwidth=”off” always_center_on_mobile=”on” use_border_color=”off” border_color=”#ffffff” border_style=”solid” /][et_pb_image admin_label=”Image” src=”https://chavakkadonline.com/wp/wp-content/uploads/2020/06/environment-day-gandhi.jpg” show_in_lightbox=”off” url_new_window=”off” use_overlay=”off” animation=”off” sticky=”off” align=”left” force_fullwidth=”off” always_center_on_mobile=”on” use_border_color=”off” border_color=”#ffffff” border_style=”solid” /][et_pb_image admin_label=”Image” src=”https://chavakkadonline.com/wp/wp-content/uploads/2020/06/environment-day-skssf.jpg” show_in_lightbox=”off” url_new_window=”off” use_overlay=”off” animation=”off” sticky=”off” align=”left” force_fullwidth=”off” always_center_on_mobile=”on” use_border_color=”off” border_color=”#ffffff” border_style=”solid” /][et_pb_image admin_label=”Image” src=”https://chavakkadonline.com/wp/wp-content/uploads/2020/06/environment-day-affience.jpg” show_in_lightbox=”off” url_new_window=”off” use_overlay=”off” animation=”off” sticky=”off” align=”left” force_fullwidth=”off” always_center_on_mobile=”on” use_border_color=”off” border_color=”#ffffff” border_style=”solid” /][et_pb_image admin_label=”Image” src=”https://chavakkadonline.com/wp/wp-content/uploads/2020/06/environment-day-fisher-men.jpg” show_in_lightbox=”off” url_new_window=”off” use_overlay=”off” animation=”off” sticky=”off” align=”left” force_fullwidth=”off” always_center_on_mobile=”on” use_border_color=”off” border_color=”#ffffff” border_style=”solid” /][/et_pb_column][/et_pb_row][/et_pb_section]

thahani steels

Comments are closed.