Select Page

Day: June 10, 2020

വന്നേരി കിണർ റീചാർജിംഗ്‌..

കോട്ടപ്പടി : ഗുരുവായൂർ നഗരസഭയിലെ ഇരുപത്തിയാറാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഇരിങ്ങപ്പുറം വന്നേരി കിണർ റീചാർജ് ചെയ്യുന്നു. പൊതുജനങ്ങൾ ഏറെ ആശ്രയിക്കുന്ന കിണറാണ് വന്നേരി കിണർ. കാലപ്പഴക്കം നിർണ്ണയിക്കാൻ കഴിയാത്ത അത്രയും പുരാതനമായ കിണറാണെന്ന് പഴമക്കാർ പറയുന്നു. ഇപ്പോഴും ധാരാളം ജനങ്ങൾ ആശ്രയിക്കുന്ന കിണർ കാര്യക്ഷമമായി വൃത്തിയാക്കി മോടികൂട്ടുവാനുള്ള ഒരുക്കത്തിലാണ് വാർഡ് കൗൺസിലറും നഗരസഭാ വൈസ് ചെയർമാനുമായ അഭിലാഷ്. ഒന്നര ലക്ഷം രൂപയാണ് ചിലവ്...

Read More

കോവിഡ് ഭീതിക്കിടയിൽ ദേശീയപാത സർവ്വെ :നടപടികൾ നിർത്തിവെക്കണമെന്ന് എൻഎച്ച് ആക്ഷൻ കൗൺസിൽ

ചാവക്കാട് : കോവിഡ് മഹാമാരിയിൽ പ്രദേശം വിറങ്ങലിച്ചു നിൽക്കുന്നതിനിടെ ദേശീയ പാത സർവേ നടപടികൾ നിർത്തിവെക്കണമെന്ന് എൻഎച്ച് ആക്ഷൻ കൗൺസിൽ ഉത്തര മേഖലാ ചെയർമാൻ വി.സിദ്ദീഖ് ഹാജി, പ്രവാസി ആക്ഷൻ കൗൺസിൽ ചെയർമാൻ കെ.കെ ഹംസകുട്ടി എന്നിവർ സംയുക്ത പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. എൻ.എച്ച് ഉദ്യോഗസ്ഥർ തിരുവത്ര പ്രദേശത്ത് ചില വീടുകളിൽ എത്തി രേഖകൾ ആവശ്യപ്പെടുകയും രേഖകൾ കാണിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് വീട്ടുകാരുമായി വാക്കേറ്റ മുണ്ടാവുകയും പോലീസിനെ വിളിച്ചു വരുത്തി ഭീഷണിപ്പെടുത്തിയതായും ആക്ഷേപമുണ്ട്. കോവിഡ് പശ്ചാതലത്തിൽ കുട്ടം കൂടരുതെന്നും വീടുകളിൽ അന്യരെ പ്രവേശിപ്പിക്കരുതെന്നുമുള്ള സാഹചര്യത്തിൽ അന്യ പ്രദേശത്തുള്ള ഉദ്യോഗസ്ഥർ വീടുകളിൽ കയറിയിറങ്ങി വീട്ടുകാരെ ബുദ്ധിമുട്ടിക്കുന്നതിനെതിരെ നാട്ടുകാർ പ്രതിഷേധിച്ചു. കോവിഡ് മൂലം ലോകത്ത് നാലുലക്ഷത്തോളം പേർ മരിക്കുകയും ജനങ്ങൾ എല്ലാ അർത്ഥത്തിലും മാനസികമായി തകർന്നിരിക്കുന്ന ഈ സന്ദർഭത്തിൽ ഇത്തരം നടപടികൾ അപലപനീയമാണ്. ഇത്തരത്തിലുള്ള പ്രവർത്തനത്തിൽ നിന്നും ഉദ്യോഗസ്ഥർ പിന്തിരിഞ്ഞില്ലെങ്കിൽ ശക്തമായ സമരം സംഘടിപ്പിക്കുമെന്നും നേതാക്കൾ മുന്നറിയീപ്പ്...

Read More

ജനങ്ങളെ ചൂഷണം ചെയ്യുന്ന കെഎസ്ഇബി നടപടിക്കെതിരെ യൂത്ത് ലീഗ് പ്രതിഷേധിച്ചു

ചാവക്കാട്: വൈദ്യുതി ചാർജ്ജ് കുത്തനെ വർധിപ്പിച്ച കെ.എസ്.ഇ ബി യുടെ നടപടി പ്രതിഷേധാർഹമാണെന്ന് മുസ്ലിം ലീഗ് ഗുരുവായൂർ നിയോജകമണ്ഡലം ആക്ടിങ് ജനറൽ സെക്രട്ടറി ലത്തീഫ് പാലയൂർ. ജനങ്ങളെ വഞ്ചിച്ച് പിണറായി സർക്കാറിന്റെ വൈദ്യുതി വകുപ്പ് നടത്തുന്ന തീവെട്ടിക്കൊള്ള കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം യൂത്ത് ലീഗ് ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റി കെ.എസ്.ഇ.ബി യുടെ ചാവക്കാട് ബീച്ച് സെക്‌ഷൻ ഓഫീസിന്ന് മുമ്പിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലിം യൂത്ത് ലീഗ് നിയോജകമണ്ഡലം പ്രസിഡന്റ് ബി.സുഹൈൽ തങ്ങൾ അദ്ധക്ഷത വഹിച്ചു. എ. വി അലി, എം.എസ്.എഫ് ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റി പ്രസിഡന്റ് എം.എസ് സാലിഹ്, നിയോജകമണ്ഡലം ഭാരവാഹികളായ സി എസ്‌ സുൾഫിക്കർ, സി എച്ച് അബ്ദുൾഷുക്കൂർ, റിയാസ് കെ.എം തുടങ്ങിയവർ പങ്കെടുത്തു നിയോജക മണ്ഡലം ജനറൽസെക്രട്ടറി നസീഫ് യൂസഫ് സ്വാഗതവും ഉസ്മാൻ ചോലയിൽ നന്ദിയും...

Read More

Save water, it will save you later!

For attractive lips, speak words of kindness

Recent Posts

15th anniversary celebrations

News by Date

June 2020
S M T W T F S
 123456
78910111213
14151617181920
21222324252627
282930