ചാവക്കാട് : മണത്തല നേർച്ച കണ്ടു മടങ്ങുകയായിരുന്ന യുവാക്കൾക്ക് നേരെ ആക്രമണം. ഡി വൈ എഫ് ഐ നേതാക്കൾ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്. ഇന്ന് പുലർച്ച രണ്ടു മണിയോടെ ചാവക്കാട് വഞ്ചിക്കടവ് പരിസരത്ത് വെച്ചാണ് സംഭവം. ആക്രമണത്തിൽ പരിക്കേറ്റ വഞ്ചിക്കടവ് സ്വദേശികളായ ഡി വൈ എഫ് ഐ ചാവക്കാട് നോർത്ത് ബ്രാഞ്ച് സെക്രട്ടറി കല്ലായിൽ ഷക്കീർ (39), യൂണിറ്റ് സെക്രട്ടറി മാളിയേക്കൽ മുസ്തഫ (39), രായം മരക്കാർ വീട്ടിൽ നിഷാദ് (32), കറുപ്പം വീട്ടിൽ ഹുസൈൻ (42) എന്നിവരെ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഘം ചേർന്ന് മാരകായുധങ്ങളുമായി ആക്രമിച്ചത് മേഖലയിൽ താവളമടിക്കുന്ന കഞ്ചാവ് ലോബിയാണെന്നു പരിക്കേറ്റവർ പറഞ്ഞു. ചാവക്കാട് പോലീസ് കേസെടുത്തു.