Header

സി എച്ചി ൻറെ വിദ്യാഭ്യാസ നിരീക്ഷണങ്ങൾ പഠനവിധേയമാക്കി പ്രത്യേക പദ്ധതി ആവിഷ്ക്കരിക്കണം-ഖാസിം സെ‍യ്തു

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.4em” use_border_color=”off” border_color=”#ffffff” border_style=”solid”]

 

ചാവക്കാട്: സമൂഹത്തിൻറെ താഴേ തട്ടിലുള്ളവരെ കൈപിടിച്ചുയർത്താൻ സി.എച്ച്. മുഹമ്മദ് കോയയുടെ വിദ്യാഭ്യാസ നിരീക്ഷണവും വിവിധ വേദികളിലെ അഭിപ്രായ പ്രകടനങ്ങളും എക്കാലത്തും പ്രസക്തമാണ്. സമുദായ, മത നേതാക്കളും സാമൂഹ്യ പ്രവർത്തകരും അവ പഠനവിധേയമാക്കി പ്രത്യേക പദ്ധതി ആവിഷ്ക്കരിക്കണമെന്നും ചാവക്കാട് പ്രസ് ഫോറം പ്രസിഡൻറ് ഖാസിം സെയ്തു. മുസ്ലിം സർവ്വീസ്  സൊസൈറ്റ് (
എം.എസ്.എസ്) ചാവക്കാട് യൂണിറ്റ് സംഘടിപ്പിച്ച പി.എസ്‌.സി ഓറിയൻറേഷൻ പ്രോഗ്രാം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പഠിപ്പ് മുടക്കലല്ല, പഠനം നിലനിർത്തലാണ്, പഠിക്കുക, പഠിക്കുക, വീണ്ടും പഠിക്കുക എന്നതാണ് വിദ്യാർഥികൾ ചെയ്യേണ്ടതെന്ന് ഉപദേശിച്ച സി.എച്ച്, ഓരോ നാട്ടിലും അവശത അനുഭിവിക്കുന്ന കുടുംബത്തിലെ ഒരു കുട്ടിയേയെങ്കിലും ദത്തെടുത്ത് പഠനം തീരും വരെ സംരക്ഷിക്കാൻ യുവാക്കൾക്ക് ബാധ്യതയുണ്ടെന്നും ഓർമ്മിപ്പിച്ചു. പഠിപ്പിക്കാൻ താൽപ്പര്യമില്ലാത്ത രക്ഷിതാക്കൾക്കെതിരെ അവരുടെ വീടിനു മുന്നിൽ സമരവും സത്യാഗ്രഹവും നടത്തി മനസ് മാറ്റിയെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. ഓരോ പ്രവാസിയും ചെലവ് ചുരുക്കാൻ മുണ്ട് മുറുക്കിയുടുക്കാനാവശ്യപ്പെട്ട സി.എച്ച് ചെലവ് ചെയ്യേണ്ടത് മക്കളുടെ വിദ്യാഭ്യാസത്തിനാണെന്നും നിർദ്ദേശിച്ചു.
എം.എസ്‌.എസ്‌ ജില്ലാ പ്രസിഡൻറ് ടി.എസ്‌. നിസാമുദ്ദീൻ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ്പ്രസിഡൻറ് എം.പി. ബഷീർ, ശ്യാമസുന്ദരം, ഹാരിസ്.കെ. മുഹമ്മദ് എന്നിവർ സംസാരിച്ചു.

 

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

thahani steels

Comments are closed.