ചാവക്കാട്: ദേശീയപാതയില്‍ കാര്‍ ബൈക്കിലിടിച്ച് യുവാവിന് പരിക്കേറ്റു. ബൈക്ക് യാത്രികനായ കോട്ടപ്പടി സ്വദേശി ഗുരുവായൂര്‍ വീട്ടില്‍ രാധാകൃഷ്ണന്റെ മകന്‍ നിര്‍മലിനാണ് (26) പരിക്കു പറ്റിയത്. അകലാട് നബവി പ്രവര്‍ത്തകരത്തെി ഇയാളെ മുതുവട്ടൂര്‍ രാജ, കുന്നംകുളം റോയല്‍ ആശുപത്രികളിലത്തെിച്ച ശേഷം തൃശൂര്‍ അമല മെഡിക്കല്‍കോളജ് ആശുപത്രിയിലേക്ക് മാറ്റി.
ബുധനാഴ്ച്ച രാത്രി എട്ടരയോടെ മണത്തലയിലെ ചാവക്കാട് ബ്ളോക്ക്ഓഫീസ് പരിസരത്താണ് അപകടമുണ്ടായത്. പുന്നയൂര്‍ സ്വദേശികളാണ് കാറില്‍ ഉണ്ടായിരുത്. ഇവര്‍ ചാവക്കാട് ഭാഗത്ത് നിന്ന് പോകുകയായിരുന്നു.