ചാവക്കാട് : വാഹനാപകടം  സൈക്കിള്‍ യാത്രികന്‍ മരിച്ചു. ചാവക്കാട് ഒരുമനയൂര്‍ കരുവാരക്കുണ്ട്  പടിഞ്ഞാറ് ഭാഗം താമസിക്കുന്ന പുത്താമ്പുള്ളി ഷംസുദ്ദീനാ(65)ണ് മരിച്ചത്.
ഇന്ന് രാവിലെ ഏഴരയോടെ ചാവക്കാട് കുന്നംകുളം റോഡിൽ ഹയാത്ത് ആശുപത്രിക്ക് സമീപമാണ് അപകടം സംഭവിച്ചത്.  ഉടന്‍ തന്നെ ഹയാത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. സൈക്കിൾ ഇടിച്ചിട്ട വാഹനം നിർത്താതെ പോയി.  ആശുപത്രിക്കടുത്ത് വീട്ടില്‍ സെക്യൂരിറ്റി ജോലി ചെയ്തു വരികയായിരുന്നു ഷംസുദ്ദീൻ.
ഭാര്യ: സഫിയ. മക്കള്‍: അക്ബര്‍, അന്‍വര്‍, അഫ്‌സല്‍, ഹസീന.