അകലാട്: കണ്ടയ്നർ ലോറിയും, ഗുഡ്സ് വണ്ടിയും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു. അകലാട് ഒറ്റയിനി ദേശീയപാത ടിപ്പു സുൽത്താൻ റോഡിൽ ഇന്ന് രാവിലെ പതിനൊന്നു മണിയോടെയാണ് അപകടം. പരിക്കേറ്റ കൊയിലാണ്ടി സ്വദേശികളായ പലക്കടങ്കണ്ടി റഹിജാസ് (19), മാഞ്ചിയിൽ ഷജീബ് (30) എന്നിവരെ നായരങ്ങാടി നവോത്ഥാൻ ആംബുലൻസ് പ്രവൃത്തകർ ചാവക്കാട് ഹയാത്ത് ഹോസ്പിറ്റലിൽ എത്തിച്ചു.