ഗുരുവായൂര്‍: കോട്ടപ്പടി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് സിറിയന്‍ പള്ളി വളപ്പില്‍ നടത്തിയ കോളിഫ്‌ളവറിന്റെ വിളവെടുപ്പ് ഉത്സവം വികാരി ഫാ. എഡ്‌വിന്‍ ഉദ്ഘാടനം ചെയ്തു. താമരയൂര്‍ മൃഗാശുപത്രിയിലെ ജീവനക്കാരന്‍ കോട്ടപ്പടി സ്വദേശി മേക്കാട്ടുകുളം രാജനാണ് പള്ളിവളപ്പില്‍ 60-ാളം കോളിഫ്‌ളവര്‍ തൈകള്‍ നട്ടുപിടിപ്പിച്ചത്. മൂന്നു മാസത്തെ പരിപാലത്തിനൊടുവിലായിരുന്നു വിളവെടുപ്പ് നടന്നത്.  പൂര്‍ണ്ണമായും ജൈവരീതിയില്‍ ഗ്രോബാഗിലായിരുന്നു കൃഷി നടത്തിയത്. കോളിഫ്‌ളവറിന് പുറമെ വെണ്ട, വഴുതിന, തക്കാളി തുടങ്ങിയവയും കൃഷിയിറക്കിയിട്ടുണ്ട്. മികച്ച രീതിയില്‍ കൃഷി നടത്തിയ രാജനെ വാര്‍ഡ് കൌണ്‍സിലര്‍ രമിത സന്തോഷിന്റെ നേതൃത്വത്തില്‍ ആദരിച്ചു. പള്ളി ഭാരവാഹികളായ ഷാജന്‍ ഇക്രു, പ്രകാശന്‍ പുത്തൂര്‍, രാജന്‍ പുലിക്കോട്ടില്‍, ചേമ്പില്‍ വിശ്വംഭരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.