mehandi new

പരിസര മലിനീകരണം : അച്ചാര്‍ കമ്പനി താത്കാലികമായി അടച്ചു പൂട്ടി

fairy tale

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

ഗുരുവായര്‍ : പരിസര മലിനീകരണം നടക്കുന്നുവെന്ന നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് ഗുരുവായൂര്‍ കുരഞ്ഞിയൂര്‍ ചങ്ങാടം റോഡില്‍ പ്രവര്‍ത്തിച്ചിരുന്ന പി.ജെ.അഗ്രോഫുഡ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പാപ്‌ജോ അച്ചാര്‍ കമ്പനി താത്കാലികമായി അടച്ചു പൂട്ടി. ആറുമാസം മുമ്പാണ് കുരഞ്ഞിയൂരില്‍ കമ്പനി പ്രവര്‍ത്തനം ആരംഭിച്ചത്. കമ്പനി പരിസര മലിനീകരണം സൃഷ്ടിക്കുന്നുവെന്ന പരാതിയുമായി നാട്ടുകാര്‍ ജനകീയ സമരസമതി രൂപീകരിച്ച് ഒരു മാസം മുമ്പ് പ്രക്ഷോഭം ആരംഭിച്ചു. കമ്പനിയില്‍ നിന്നുള്ള മാലിന്യം സമീപത്തെ പാടത്തേക്ക് ഒഴുക്കുന്നുണ്ടെന്നും  ഇതു മൂലം പരിസരത്തെ ജല സ്‌ത്രോസുകള്‍ മലിനമാകുന്നുവെന്നും  നാട്ടുകാര്‍ പരാതി ഉയിച്ചിരുന്നു. പരിസരവാസികള്‍ക്ക് കണ്ണെരിച്ചില്‍, ഛര്‍ദ്ദി എന്നിവ അനുഭവപ്പെടുതായും പരാതിപെട്ടിരുന്നു. നാട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് ഒക്ടോബര്‍ 19ന് കമ്പനിയുടെ പ്രവര്‍ത്തനം നിറുത്താന്‍ പഞ്ചായത്ത് നോട്ടീസ് നല്‍കിയിരുന്നു. നവംബര് ‍10ന് ചേര്‍ന്ന പ്രത്യേക ഗ്രാമസഭയുടെ അടിസ്ഥാനത്തില്‍ ആരോഗ്യവകുപ്പും 17ന് പഞ്ചായത്തും കമ്പനിയോട് പ്രവര്‍ത്തനം നിറുത്തിവെക്കാന്‍ വീണ്ടും നോട്ടീസ് നല്‍കി. എന്നാല്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള ട്രൈബ്യൂണലില്‍ നിന്ന് അനുകൂല വിധി സമ്പാദിച്ച് കമ്പനി വീണ്ടും പ്രവര്‍ത്തനം തുടങ്ങുകയായിരുന്നു. ഈ സമയപരിധി അവസാനിച്ചതിനെ തുടര്‍ന്നാണ് കമ്പനി വീണ്ടും അടച്ചു പൂട്ടിയത്. ഉത്തരവുണ്ടായിരുന്നിട്ടും കമ്പനി രഹസ്യമായി വീണ്ടും പ്രവര്‍ത്തനം തുടങ്ങാനുള്ള ശ്രമം നാട്ടുകാരെത്തി തടഞ്ഞു. സമരസമിതി ഭാരവാഹികളായ കെ.എസ്.ബിലാല്‍, പി.കെ.റിയാസ്, കെ.ഫൈസല്‍, കെ.സി.ബാലന്‍, അനീഷ് കെ.വാലിയില്‍, സി.ആര്‍.ഉണ്ണികൃഷ്ണന്‍, ആര്‍.വി.ഷെജീര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ജനകീയ സമരസമിതി രൂപീകരിച്ച്  സമര പരിപാടികള്‍ ആസൂത്രണം ചെയ്തത്.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

planet fashion

Comments are closed.