വടക്കേകാട് : അകലാട് മൊയ്തീന്‍ പള്ളി ബീച്ചില്‍ രണ്ടു പേർക്ക് വെട്ടേറ്റ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. അകലാട് മൂന്നൈനിയിൽ താമസിക്കുന്ന വെളിയങ്കോട് സ്വദേശി കപ്പൂരായിൽ ഷരീഫിനെ(34)യാണ് വടക്കേകാട് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി 9.30 ഓടെയാണ് അകലാട് മൊയ്തീന്‍ പള്ളി പടിഞ്ഞാറേയിൽ ഷിഹാബുദ്ദീൻ എന്ന ഫൈസു(43), പുതുവീട്ടിൽ ഹനീഫ (31) എന്നിവരെ ഷെരീഫ് വെട്ടിപ്പരിക്കേൽപ്പിച്ചത്.