ചാവക്കാട് : അണ്ടത്തോട് ചന്ദനക്കുടം നേര്‍ച്ചയോടനുബന്ധിച്ച നടന്ന ഏറ്റവും നല്ല കാഴ്ച്ചക്കുള്ള പുരസ്കാരം ടീംസ് അണ്ടത്തോടിനു ലഭിച്ചു. രണ്ടാം സ്ഥാനം യൂത്ത് കാര്‍ണിവല്‍ മൂന്നൈനിക്കും, മൂന്നാംസ്ഥാനം ഗോഡ്ഫെല്ലാസ് മന്ദലാംക്കുന്നിനും ലഭിച്ചു. ചാവക്കാട് സിഐ കെ.ജി. സുരേഷ്, വടക്കേക്കാട് എസ്ഐ പി.കെ.മോഹിത് എന്നിവര്‍ ചേര്‍ന്ന് സമ്മാനങ്ങള്‍ വിതരണം ചെയ്തു.
ചന്ദനക്കുടം നേര്‍ച്ച കമ്മിറ്റി ഭാരവാഹികളായ ചാലില്‍ ഇസ്ഹാഖ്, സുഹൈല്‍ അബ്ദുള്ള, അനീഷ് പടിഞ്ഞാറയില്‍, ആഷിഫ്, നിസാര്‍, നാസർ എന്നിവര്‍ നേതൃത്വം നല്‍കി.