ഖത്തറില്‍ ഹൃദയാഘാതം മൂലം മരിച്ച താമരത്ത് അബ്ദുല്‍ റഷീദ് (56)

ഖത്തറില്‍ ഹൃദയാഘാതം മൂലം മരിച്ച താമരത്ത് അബ്ദുല്‍ റഷീദ് (56)

ചാവക്കാട് : വാഹനം ഓടിച്ചുകൊണ്ടിരിക്കെ ഹൃദയാഘാതം മൂലം ചാവക്കാട് സ്വദേശി ഖത്തറില്‍ മരിച്ചു. പുന്ന സ്വദേശിയും വാഴപ്പുള്ളിയില്‍ താമസക്കാരനുമായ താമരത്ത് അബ്ദുല്‍ റഷീദ് (56)ആണ് മരിച്ചത്.
ഖത്തര്‍ പൗരനുമായി യാത്രചെയ്തുകൊണ്ടിരിക്കെ റഷീദിന് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് ഖത്തര്‍ പൗരന്‍ വാഹനം ഡ്രൈവിംഗ് ഏറ്റെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. മൃതദേഹം അഹമ്മദ് ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ: ബ്ലാങ്ങാട് കാറ്റില്‍ സ്വദേശി മുംതാസ്. മക്കള്‍: റിന്‍ഷിദ, മുര്‍ഷിദ, റമീഷ.
മൃതദേഹം നാട്ടില്‍ കൊണ്ടുവന്ന് മറവു ചെയ്യും.