അണ്ടത്തോട്: തങ്ങൾപടി കിഴക്ക് ചെറായി കെട്ടുങ്ങൽ 43 കാരിയെ കഴുത്തറുത്ത് കൊന്ന സംഭവത്തിൽ ഭർത്താവ് പിടിയിൽ. തങ്ങൾപടി കിഴക്ക് ചെറായി കെട്ടുങ്ങൽ താമസിക്കുന്ന പെരുമ്പടപ്പ് സ്വദേശിനി സുലൈഖയെ കഴുത്തറുത്ത് കൊലപ്പെടുത്തിയതാണെന്ന് എരമംഗലം താമസിക്കുന്ന ഭർത്താവ് പാലക്കാട് സ്വദേശി ചീനക്കര യൂസുഫ് പോലീസിനോട് സമ്മതിച്ചു.
ഭാര്യയുമായി പിണങ്ങി കഴിയുകയായിരുന്ന ഇയാൾ സുലൈഖ താമസിക്കുന്ന വീട്ടിൽ ഓടിളക്കി കയറിയാണ് കൃത്യം നിർവഹിച്ചത്. രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിൽ എരമംഗലത്ത് വെച്ചാണ് ഇയാൾ പോലീസ് പിടിയിലായത്.
ഇന്ന് രാവിലെ ഏഴര മണിയിടെയാണ് സംഭവം പുറം ലോകം അറിയുന്നത്. സുലൈഖയുടെ മാതാവ് പുറത്ത് പോയ സമയം നോക്കിയാണ് ഇയാൾ വീടിനകത്ത് കയറിയത്.
കുടുംബ വഴക്കിനെ തുടർന്ന് പത്തു വർഷത്തോളമായി വേർ പിരിഞ്ഞു കഴിയുന്ന ഇവർക്ക് മൂന്ന് മക്കളുണ്ട്.