ചാവക്കാട്: യുവാക്കൾക്കിടയിൽ മദ്യത്തിന്റേയും മയക്കുമരുന്നിന്റെയും ഉപയോഗം തടയാൻ സർക്കാരിന്റെ “വിമുക്തി ” പദ്ധതി നടപ്പിലാക്കാൻ തദ്ദേശ  സ്ഥാപനങ്ങൾ ആത്മാർത്ഥമായി ശ്രമിക്കണമെന്ന് കെ.വി. അബ്ദുൾ ഖാദർ എം.എൽ.എ. ആ വ ശ്യപ്പെട്ടു. ക്രിസ്മസ്, പുതുവത്സരാഘോഷങ്ങൾ കണക്കിലെടുത്ത് എക്സൈസ് വകുപ്പ് സംഘടിപ്പിച്ച ഗുരുവായൂർ നിയോജക മണ്ഡലം തല യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ് ദേഹം. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം തടയാൻ  എക്സൈസ് വകുപ്പ് നിരന്തരം റെയ്ഡുകൾ സംഘടിപ്പിക്കണമെന്നും എം.എൽ.എ. ആവശ്യപ്പെട്ടു. വാടാനപള്ളി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ.പ്രദീപ് കുമാർ, ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.പി. ഉമ്മർ, തഹസിൽദാർ എം.ബി.ഗിരീഷ്, ചാവക്കാട് നഗരസഭ വൈസ് ചെയർപേഴ്സൻ മഞ്ജുഷ സുരേഷ്, ഒരു മനയൂർ പഞ്ചായത്ത് പ്രസിഡൻറ് കെ.ജെ. ചാക്കോ, തുടങ്ങിയവർ പ്രസംഗിച്ചു. ഏതൊക്കെ പ്രദേശങ്ങളിൽ ഏങ്ങനെയൊക്കെയാണ് ലഹരി ഉപയോഗം വ്യാപകമായിരിക്കുന്നതെന്ന് യോഗത്തിൽ പങ്കെടുത്ത തദ്ദേശ സ്ഥാപനങ്ങളിലെ  ജനപ്രതിനിധികൾ എക്സൈസ് അധികൃതർക്ക് വിശദീകരിച്ചു. പോലിസ്, റവന്യു, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങി   വിവിധ വകുപ്പ് പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.