പുന്നയൂര്‍ക്കുളം: പുന്നയൂര്‍ക്കുളം പ്രതിഭ കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്കായി ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ജനമൈത്രി പോലീസിന്‍റെ സഹകരണത്തോടെ നടന്ന പരിപാടി ചാവക്കാട് സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ കെ.ജി. സുരേഷ് ഉദ്ഘാടനം ചെയ്തു. വടക്കേക്കാട് എസ്ഐ പി.കെ. മോഹിത്, വടക്കാഞ്ചേരി എക്സൈസ് ഇന്‍സ്പക്ടര്‍ സണ്ണി, കോളേജ് പ്രിന്‍സിപ്പല്‍ ഉമ്മര്‍ അറക്കല്‍‍, ജനമൈത്രി അംഗം കണ്ണത്തയില്‍ മുഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു.