മന്ദലാംകുന്ന്: വിദ്യാർത്ഥികളിൽ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം വർദ്ധിപ്പിക്കുന്നതിന് വേണ്ടി രണ്ട് വർഷമായി മന്നംലംകുന്നു ജി.എഫ്.യു.പി സ്കൂളിൽ നടന്ന് വരുന്ന ബിൽഡ് ഇംഗ്ലീഷ് എഫിഷ്യൻസി എമോംഗ് ചിൽഡ്രൻ(ബീച്) പദ്ധതിക്ക് സ്റ്റേറ്റ് കൗൺസിൽ ഓഫ് എഡ്യുക്കേഷണൽ റിസർച്ച് & ട്രൈനിംഗ്(എസ്.സി.ഇ.ആർ.ടി) അംഗീകാരം ലഭിച്ചതിനെ തുടർന്ന് പദ്ധതിക്ക് നേതൃത്വം നല്കിയ അധ്യാപകരെ ആദരിച്ചു.
ജി.എഫ്.യു.പി സ്കൂളിൽ നടന്ന ചടങ്ങ് പുന്നയൂർ പഞ്ചായത്ത് പ്രസിഡണ്ട് ബുഷറ ഷംസുദ്ധീൻ ഉദ്ഘാടനം ചെയ്തു. പദ്ധതിക്ക് നേതൃത്വം നല്കിയ ഇംഗ്ലീഷ് അധ്യാപകൻ ഇ പി ഷിബു, മുൻ പ്രധാന അധ്യാപിക പി.എസ് മോളി, പ്രധാന അധ്യാപിക പി.ടി ഷാന്ത എന്നിവരെ ആദരിച്ചു. പി.ടി.എ പ്രസിഡണ്ട് വി സമീർ അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ സീനത്ത് അഷ്റഫ്, എസ്. എം.സി ചെയർമാൻ പി.കെ സൈനുദ്ധീൻ ഫലാഹി, പി.ടി.എ വൈസ് പ്രസിഡണ്ട് എം.എ മുഹമ്മദ് റാഫി, അസീസ് മന്ദലാംകുന്ന്, ടി.കെ ഖാദർ, യൂസഫ് തണ്ണിതുറക്കൽ, അധ്യാപകരായ പി.കെ അബ്ദുൽ സലീം, പി എ ഫെബി എന്നിവർ സംസാരിച്ചു.