ചാവക്കാട് : തൃശൂർ റവന്യൂ ജില്ലാ കലോത്സവത്തിൽ അറബി സംഘഗാനത്തിൽ ഒന്നാം സ്ഥാനം നേടി മണത്തല ഗവ ഹൈസ്കൂൾ സംസ്ഥാന കലോത്സവത്തിലേക്ക്. ഹൈസ്‌കൂൾ വിഭാഗത്തിലെ ഏഴ് അംഗ വിദ്യാർത്ഥികളാണ് അർഹത നേടിയത്.
തിരുവത്ര പുത്തൻ കടപ്പുറം മേഖലയിലെ വിദ്യാർത്ഥികളായ ഫാത്തിമ സുഹൈറ, അഫ്റാൻ നർഗീസ്, സുഹൈല മൊയ്തീൻ, നാഫിയ, അജ്ന എന്നിവരെ
ചാവക്കാട് നഗരസഭ മുൻ ചെയർമാൻ എം ആർ രാധാകൃഷ്ണൻ, മണത്തല സ്കൂൾ പി ടി എ വൈസ് പ്രസിഡന്റ് ടി.എം ഹനീഫ, കൗൺസിലർ ലിഷ മത്രംകോട്ട് എന്നിവർ വിടുകളിലെത്തി ആദരിച്ചു. കെ.എച്ച് ഷാഹു, ടി.എം ഷിഹാബ്, ജിതേഷ്, എം എ ബഷീർ, സി എം നൗഷാദ്, യൂസഫ് എന്നിവരും ആദരിക്കൽ ചടങ്ങിൽ പങ്കെടുത്തു. നൗഫിദ ഫർസാന എന്നിവരാണ് സംഘത്തിലെ മറ്റു രണ്ടുപേർ