ചാവക്കാട് : ആതുര സേവന രംഗത്ത് ആശ്രയ മെഡി എയ്ഡിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. ആശ്രയ മെഡി എയ്ഡിന്റെ ഉൽഘാടനത്തോടനുബന്ധിച് ചാവക്കാട് ഹയാത്ത് ഹോസ്പിറ്റലിന്റെയും ചാവക്കാട് അസോസിയേഷൻ ദുബൈ ചാപ്റ്ററിന്റെയും സഹകരണത്തോടെ വൃക്കരോഗനിർണയ ക്യാമ്പ് നടത്തി. ഓവുങ്ങൽ സെന്ററിൽ നടന്ന പരിപാടിയിൽ ആശ്രയ മെഡി എയ്ഡിന്റെ ലോഞ്ചിങ്ങ് ചാവക്കാട് താലൂക് ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ: ജി. എസ്. ജയദേവൻ നിർവഹിച്ചു.
ആശ്രയ വൈസ് പ്രസിഡൻറ് ടി അബൂബക്കർ അദ്ധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി ജില്ലാ പ്രസിഡന്റ് അബ്ദുൾ ഹമീദ്, അൽ അൻസാരി ഗ്രൂപ്ചെയർമാനും ആശ്രയ മെഡി എയ്ഡിന്റെ രക്ഷാധികാരിയുമായ ബഷീർ ചൂൽപുറം, ചാവക്കാട് കൾചറൽ സെൻറർ സെക്രട്ടറി എം.കെ അസ് ലം, വലപ്പാട് ഭാരത് വിദ്യാമന്ദിർ സ്കൂൾ പ്രിൻസിപ്പൽ എം.കെ രാമചന്ദ്രൻ എന്നിവർ ആശംസകള്‍ അർപ്പിച്ചുകൊണ്ട് സംസാരിച്ചു.
ഹയാത്ത് ഹോസ്പിറ്റൽ ഡയറ്റീഷ്യൻ ഹയന സുകുമാരൻ ‘വൃക്ക രോഗവും ഭക്ഷണശൈലിയും’എന്ന വിഷയത്തിൽ ക്ലാസ്സെടുത്തു. ഹയാത്ത് ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ 160 ഓളം ആളുകളിൽ നിന്ന് വൃക്ക രോഗ നിർണയത്തിന് വേണ്ടി രക്തസാമ്പിളുകൾ ശേഖരിച്ചു.
ആശ്രയ മെഡിക്കൽ എയ്ഡിന്റെ കൺവീനർ പി.കെ.അക്ബർ സ്വാഗതവും, സെക്രട്ടറി ശറാഫത്ത് നന്ദിയും പറഞ്ഞു.