ഗുരുവായൂര്‍ : അരിയന്നൂര്‍ ശ്രീകൃഷ്ണ കോളേജിന് പുറത്ത് നിറുത്തിയിട്ടിരുന്ന എസ്.എഫ്.ഐ- പ്രവര്‍ത്തകന്റെ കാറിന് നേരെ ആക്രമണം. രണ്ടാം വര്‍ഷ ബിരുധ വിദ്യാര്‍ത്ഥി പഴഞ്ഞി കണ്ടിരുത്തി മുരളിയുടെ കാറിന് നേരെയാണ് ആക്രമണം നടന്നത്. കാറിന്റെ മുഴുവന്‍ ചില്ലുകളും ആക്രമി സംഘം തകര്‍ത്തിട്ടുണ്ട്. കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയുടെ ഭാഗമായി ശനിയാഴ്ച രാത്രി പത്തോടെ കാറുമായി കോളേജിലെത്തിയതായിരുന്നു. ഇന്നലെ രാവിലെ എട്ടോടെയാണ് കാറിന്റെ ചില്ല് തകര്‍ത്തതായി കണ്ടെത്തിയത്. ഗുരുവായൂര്‍ പോലീസില്‍ പരാതി നല്‍കി. കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ധേശ പത്രിക സമര്‍പ്പിക്കുതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം നടന്ന എസ്.ഫ്.ഐ – കെ.എസ്.യു സംഘട്ടനത്തില്‍ രണ്ട് വിദ്യാര്‍ത്ഥിനികളടക്കം നാല് കെ.എസ്.യു പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിരുന്നു.