ചാവക്കാട് : താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയവർക്കുനേരെ ആക്രമണം. നിരവധി പേർക്ക് പരിക്ക്. ഇന്ന് പുലർച്ചെ 12.10 ഓടെയാണ് സംഭവം.    ഇന്നലെ രാത്രിയിൽ കടപ്പുറം അഞ്ചങ്ങാടിയിലെ രണ്ട് ക്ലബ്ബുകൾ തമ്മിലുണ്ടായ സംഘർഷത്തിൽ    പരിക്കേറ്റവരാണ് ചാവക്കാട് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്നത്.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ചാവക്കാട് പോലീസ് ആശുപത്രിയിൽ ക്യാമ്പ് ചെയ്യുന്നുണ്ട്

കടപ്പുറം അഞ്ചങ്ങാടി  അക്ഷര,  ഗ്രാമവേദി എന്നീ ക്ലബ്ബ്കൾ തമ്മിലുണ്ടായ വാക്ക് തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.  രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടിയുള്ള പാർട്ടി ഇടപെടലാണ് പ്രശ്നം രൂക്ഷമാക്കിയതെന്നു നാട്ടുകാർ ആരോപിച്ചു.