ചാവക്കാട്: തിരുവത്ര ചീനിച്ചുവടിൽ ക്രസന്റ് ക്ലബിന്റെ ക്ലബ്ബ് ഫെസ്റ്റ് നടക്കുന്നതിനിടെ സംഘർഷം. രണ്ടു പേർക്ക് പരിക്കേറ്റു. പരിക്ക് പറ്റിയ പുത്തൻകടപ്പുറം പടിഞ്ഞാറെപുരക്കൽ റഹീം (28), പുതുവീട്ടിൽ ശറഫുദ്ധീൻ (28)എന്നവരെ കോട്ടപ്പുറം ലാസിയോ ആംബുലൻസ് പ്രവർത്തകർ ചാവക്കാട് രാജ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് രാത്രി ഏഴര മണിയോടെയാണ് സംഭവം.
മുൻ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് കരുതുന്നു.

ഫെസ്റ്റ് നടക്കുന്നതിന്റെ നൂറു മീറ്റർ അകലെയാണ് സംഭമെന്നും ഫെസ്റ്റ് കഴിഞ്ഞു പോവുന്നവർ തമ്മിലായിരുന്നു പ്രശ്‌നമെന്നും ക്ലബ്ബ് ഭാരവാഹികൾ പറഞ്ഞു.