വടക്കേകാട് : പട്ടാപ്പകല്‍ കാര്‍ തടഞ്ഞു നിര്‍ത്തി മുഖത്തേക്ക് കുരുമുളക് പൊടി സ്‌പ്രേ പ്രയോഗിച്ച ശേഷം മര്‍ദ്ദിച്ചെന്ന പരാതിയില്‍ ഒരാള്‍ അറസ്റ്റില്‍. പാലപ്പെട്ടി മച്ചിങ്ങല്‍ വീട്ടില്‍ ജാബിറി(24)നെയാണ് വടക്കേകാട് എസ്.ഐമാരായ കെ അബ്ദുല്‍ ഹക്കീം, കെ പ്രദീപ്കുമാര്‍, എ.എസ്.ഐമാരായ എം.ജെ ജോഷി, അക്ബര്‍, എസ്.സി.പി.ഒ പ്രേമന്‍ എന്നിവര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ജൂണ്‍ 28ന് അണ്ടത്തോട് പള്ളിക്കടുത്ത് വെച്ചാണ് കേസിനാസ്പദമായ സംഭവം. മലപ്പുറം പെരുമ്പടപ്പ് സ്വദേശികളായ തെക്കന്‍ കബീര്‍(29), ഇസ്മായില്‍(31) എന്നിവര്‍ കാറില്‍ യാത്ര ചെയ്യവെ ജാബിറും സുഹൃത്തും ബൈക്കിലെത്തി കാര്‍ തടഞ്ഞു നിര്‍ത്തി ഇസ്മായിലിന്റെ മുഖത്തേക്ക് കുരുമുളക് പൊടി സ്‌പ്രേ പ്രയോഗിക്കുകയും മര്‍ദ്ദിക്കുകയും ചെയ്‌തെന്നാണ് കേസ്. തങ്ങളുടെ കൈയ്യിലുണ്ടായിരുന്ന അരലക്ഷം രൂപസംഘം തട്ടിയെടുത്തെന്ന് കാട്ടി കബീറും ഇസ്മായിലും പരാതി നല്‍കിയിരുന്നുവെങ്കിലും ഇക്കാര്യം വ്യാജമാണെന്ന് പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു