വടക്കേകാട് : ചാവക്കാട് ഉപജില്ല സ്‌ക്കൂള്‍ കായികമേളയില്‍ കിഡിസ് ബോയ്‌സ് വിഭാഗത്തിലും, ലിറ്റില്‍ മിനി ഗേള്‍സ് വിഭാഗത്തിലും അഗ്രിഗേറ്റ് ഒന്നാം സ്ഥാനവും മാര്‍ച്ച്പാസ്റ്റില്‍ ഒന്നാം സ്ഥാനവും ആറ്റുപുറം സെന്റ് ആന്റണീസ് എല്‍ പി സ്‌കൂളിനു ലഭിച്ചു. സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ യദുശ്രീ ചാമ്പ്യന്‍ ഷിപ്പും കരസ്ഥമാക്കി. വിദ്യാര്‍ത്ഥികള്‍ ആഹ്ലാദ പ്രകടനവും നടത്തി. പ്രധാന അധ്യാപിക ടി ടി ബീന, അധ്യാപകരായ ഷിബി ലാസര്‍, വി എല്‍ കത്രീന  പി ടി എ ഭാരവാഹികളായ പ്രകാശന്‍, സുരേഷ്, സ്‌ക്കൂള്‍ ലീഡര്‍ സ്നേഹ പര്‍വ്വിന്‍, പി എസ് ഷംനാദ്, പി ആര്‍ അഭിഷേക്, എന്നിവര്‍ നേതൃത്വം നല്‍കി.