ചാവക്കാട്: വിദ്യാഭ്യാസ ജില്ലയില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെ വിദ്യാഭ്യാസ വകുപ്പ് ആദരിച്ചു.
മമ്മിയൂര്‍ എല്‍.എഫ് കോണ്‍വെന്‍റില്‍ നടന്ന സ്വീകരണ സമ്മേളനം കെ.വി അബ്ദുല്‍ ഖാദര്‍ എം.എല്‍.എ ഉല്‍ഘാടനം ചെയ്തു. നഗരസഭാ ചെയര്‍മാന്‍ എന്‍.കെ അക്ബര്‍ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ എ.സി ആനന്ദന്‍, ഡി.ഇ.ഒ മല്ലിക, ജെയിംസ്‍, ഫാദര്‍ പത്രോസ് എന്നിവര്‍ സംസാരിച്ചു. ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ നിന്ന് നൂറുശതമാനം വിജയം നേടിയ സ്കൂളുകളുടെ പ്രധാന അധ്യാപകര്‍ക്ക് ട്രോഫികള്‍ നല്‍കി.