Header

ആയുഷ് ഗ്രാമം പദ്ധതി: ബ്ലോക്ക് പഞ്ചായത്തും പുന്നയൂര്‍ പഞ്ചായത്തും തമ്മില്‍ തര്‍ക്കം

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

ചാവക്കാട്: ആയുഷ് ഗ്രാമം പദ്ധതി നടത്തിപ്പിനെ ചൊല്ലി ചാവക്കാട് ബ്ലോക്ക് പഞ്ചായത്തും പുന്നയൂര്‍ പഞ്ചായത്തും തമ്മില്‍ തര്‍ക്കം. പുന്നയൂര്‍ പഞ്ചായത്തിന് അനുവദിച്ച പദ്ധതിയാണ് ബ്ലോക്ക് പഞ്ചായത്ത് തട്ടിയെടുത്ത് എല്ലാ പഞ്ചായത്തുകള്‍ക്കുമായി വീതിച്ചതെന്നാണ് പുന്നയൂര്‍ പഞ്ചായത്ത് ഭരണസമിതിയുടെ ആരോപണം. കേന്ദ്ര സര്‍ക്കാറിന്റെ ആയുഷ് മിഷന്‍ 2015-16 വര്‍ഷത്തെ ഫണ്ടില്‍ നിന്ന് 75 ശതമാനവും സംസ്ഥാന വിഹിതമായി 25 ശതമാനവുമായി മൊത്തം 80 ലക്ഷം രൂപയുടെ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാര്‍ ആകെ എട്ട് ആയുഷ് ഗ്രാമങ്ങളെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്.
പദ്ധതിക്കായി ജില്ലയില്‍ നിന്ന് പുന്നയൂര്‍ പഞ്ചായത്തിനെയാണ് ആദ്യം തെരഞ്ഞെടുത്തത്.
ഇക്കാര്യം ജില്ലാ ആയുര്‍വേദ മെഡിക്കല്‍ ഓഫിസില്‍ നിന്ന് രേഖാമൂലം അറിയിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലായിരുന്നു ഇത്. ഇതില്‍ പുന്നയൂര്‍ പഞ്ചായത്തിനും 10 ലക്ഷം അനുവദിച്ചെന്നായിരുന്നു വിവരം.

ആയുര്‍വേദ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ നിര്‍വഹണ ഉദ്യോഗസ്ഥയാകുന്ന പദ്ധതി ആയുര്‍വേദ രീതിയിലുള്ള ആരോഗ്യ സംരക്ഷണവും ജീവിത ശൈലിയും സാധാരണ ജനങ്ങള്‍ക്കിടിയില്‍ പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. ആയൂര്‍ വേദ ചികിത്സയില്‍ ബിരുദാനന്തര ബിരുദമുള്ള ഒരു മെഡിക്കല്‍ ഓഫിസറുടെ നേതൃത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. യോഗ പരീശിലകനും സഹായിയും പദ്ധതിയിലുണ്ട്.
പുന്നയൂര്‍ പഞ്ചായത്തിനുള്ള ഈ പദ്ധതി മറികടന്ന് ഈ വര്‍ഷം ആരംഭത്തില്‍ ചാവക്കാട് ബ്ലോക്കിനു കീഴിലുള്ള എല്ലാ പഞ്ചായത്തിനുമായി പദ്ധതി മാറ്റിയതോടെയാണ് ഇക്കാര്യം പുന്നയൂര്‍ പഞ്ചായത്ത് ഭരണസമിതി അറിയുന്നത്.
ഗ്രാമങ്ങള്‍ എന്നാല്‍ വില്ലേജ് ആണെന്നും പുന്നയൂര്‍ പഞ്ചായത്തില്‍ വില്ലേജുകള്‍ മാത്രമാണുള്ളതെന്നും ബാക്കി പുന്നയൂര്‍ക്കുളം, കടിക്കാട്, വടക്കേക്കാട്, വൈലത്തൂര്‍, ഒരുമനയൂര്‍, കടപ്പുറം എന്നീ വില്ലേജുകളിലും പരിപാടി നടത്തണമെന്നുമാണ് തങ്ങള്‍ക്ക് ലഭിച്ച സര്‍ക്കുലര്‍ എന്നാണ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ഉമര്‍ പറയുന്നത്. ഇതനുസരിച്ച് ജനുവരിയില്‍ തന്നെ പദ്ധതിയുടെ ബ്ലോക്ക്തല ഉദ്ഘാടനം കെ.വി അബ്ദുല്‍ ഖാദര്‍ നിര്‍വഹിച്ചു. പുന്നയൂര്‍ പഞ്ചായത്തിനു മാത്രം ലഭിച്ച പദ്ധതി എം.എല്‍.എയും പുന്നയൂര്‍ പഞ്ചായത്തുകാരന്‍ കൂടിയായ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ഉമറും മാറ്റി മറിച്ചെന്നാണ് പുന്നയൂര്‍ പഞ്ചായത്ത് ഭരണസമിതിയുടെ ആരോപണം.
ഇത് സംബന്ധിച്ച് ഭരണ സമിതിയോഗം ചേര്‍ന്ന് പ്രതിഷേധിക്കുകയും പരാതി സംസ്ഥാന അധികൃതര്‍ക്ക് അയക്കുകയും ചെയ്തിരുന്നു.
ആയുഷ് ഗ്രാമം പദ്ധതിയുടെ ആദ്യ ഘട്ടം എല്ലാ പഞ്ചായത്തിലും ആരംഭിച്ചു കഴിഞ്ഞെങ്കിലും പുന്നയൂര്‍ പഞ്ചായത്തില്‍ മാത്രം ഒന്നും നടന്നിട്ടില്ല. തങ്ങള്‍ക്ക് വന്ന സര്‍ക്കുലര്‍ അനുസരിച്ച് പദ്ധതിയില്‍ മാറ്റമുണ്ടെങ്കില്‍ അതും അറിയക്കേണ്ടതുണ്ടെന്നാണ് അവരുടെ വാദം. എന്നാല്‍ പുന്നയൂര്‍ പഞ്ചായത്ത് ഭരണകൂടം സഹകരിച്ചില്ലെങ്കിലും പദ്ധതിയുമായി മുന്നോട്ടു പോകുമെന്നും പുന്നയൂരിലെ രണ്ട് വില്ലേജുകളിലും ഉടനെ പരിപാടി നടത്തുമെന്നുമാണ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉമറിന്റെ വിശ്വാസം. ആശാ വര്‍ക്കര്‍മാര്‍ക്കും, അങ്കണവാടി ജീവനക്കാര്‍ക്കും, ആരോഗ്യ മേഖലയിലെ മറ്റു പ്രവര്‍ത്തകര്‍ക്കും പരിശീലനം ലഭിക്കേണ്ടതിനാല്‍ പഞ്ചായത്ത് സമ്മതിക്കാതെ ഇത് എങ്ങനെ നടത്തുമെന്നാണ് പഞ്ചായത്ത് ഭരണ നേതൃത്വത്തിന്റെ ചോദ്യം.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

thahani steels

Comments are closed.