പുന്നയൂർ: പൗരത്വ ഭേദഗതി നിയമത്തിൽ പ്രതിഷേധിച്ചു മുസ്ലിം ലീഗ് പുന്നയൂർ പഞ്ചായത്ത് എട്ടാം വാർഡ്‌ കമ്മിറ്റി കുരഞ്ഞിയൂരിൽ ആസാദി മെഹ്ഫിൽ സംഘടിപ്പിച്ചു. മുസ്ലിം ലീഗ് ജില്ല വൈസ്‌ പ്രസിഡന്റ് ആർ.പി ബഷീർ ഉദ്ഘാടനം ചെയ്തു.
പാലിയത്ത് മൊയ്‌തുട്ടി ഹാജി അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് ജില്ല പ്രസിഡന്റ് കെ.കെ അഫ്‌സൽ മുഖ്യ പ്രഭാഷണം നടത്തി. സി.വി സുരേന്ദ്രൻ മരക്കാൻ, വി.സലാം, എം.വി ഷെക്കീർ, കെ.കെ ഹംസക്കുട്ടി, കെ.കെ ഷംസുദ്ദീൻ, എം.പി അഷ്ക്കർ, ടി.കെ ഷാഫി, അസീസ്‌ മന്നലാംകുന്ന്, കെ നൗഫൽ, കെബീർ ഫൈസി, അബു ബദർപള്ളി, ഷാഫി കൂളിയാട്ട് എന്നിവർ സംസാരിച്ചു.
എ.കെ ഫാസിൽ, ഹുസൈൻ എടയൂർ, എം.കെ.സി ബാദുഷ, വി.എം റഹീം, എ.എച്ച് ബക്കർ, കെ.പി അഷ്‌റഫ്, എസ്.വി അഷ്‌റഫ്, പി മുഹമ്മദ്‌, കെ.എ ഷെഫീഖ്, വി.കെ അജ്മൽ എന്നിവർ പങ്കെടുത്തു. എ.എച്ച് ഷംസുദ്ദീൻ സ്വാഗതവും കല്ലൂരയിൽ മുസ്തഫ നന്ദിയും പറഞ്ഞു.