ചാവക്കാട് : കേരള തീരത്ത് ഈ സീസണില്‍ ആദ്യമായി കടലാമ മുട്ടയ്ക്ക് കൂടു വച്ച ബ്ലാങ്ങാട് കടപ്പുറത്തെ കൂട്ടിൽ നിന്നും 47 ഓളം കടലാമകുഞ്ഞുങ്ങൾ വിരിഞ്ഞിറങ്ങി. കഴിഞ്ഞ നവംബർ 23നാണ് ഒലീവ് റിഡ്ലി വിഭാഗത്തിൽപ്പെട്ട കടലാമ ബ്ലാങ്ങാട് മഹാന്മയ്ക്ക് പരിസരത്ത് കൂടുവച്ചത്. കൂട്ടിൽ 107 മുട്ടകളാണ് അന്നുണ്ടായിരുന്നത്. 47 ദിവസത്തെ സൂര്യതാപമേറ്റ് 47 കുഞ്ഞുങ്ങളാണ് വിരിഞ്ഞിറങ്ങിയതു്. തിങ്കളാഴ്ച രാത്രി 6 മണിയോടെ ആദ്യ കുഞ്ഞ് പുറത്തു വന്നു. അര മണിക്കൂറിന് ശേഷം തുടരെ തുടരെ 47 കുഞ്ഞുങ്ങൾ പുറത്തു വന്നു. അവസാന കുഞ്ഞ് പുറത്തുവന്നതോടെ 47 ദിവസത്തെ കാത്തിരിപ്പിനൊടുവിൽ കലാസാംസ്കാരിക പ്രവർത്തർ ആഹ്ലാദം പങ്കുവച്ചു. കൂട്ടിൽ നിന്നും കടപ്പുറത്തെ പഞ്ചാര മണലിലേക്കിറങ്ങിയ കുഞ്ഞുങ്ങളെ കടൽ തിരിയിലേക്ക് ഇറക്കി.
ചാവക്കാട് മുനിസിപ്പൽ ചെയർമാൻ എൻ.കെ അക്ബർ, കടപ്പുറം പഞ്ചായത്ത് പ്രസിണ്ടണ്ട് പി.എം. മുജീബ്, വൈസ് പ്രസിണ്ടണ് കാഞ്ചന മൂക്കൻ, തൃശൂർ സോഷ്യൽ ഫോറസ്ട്രി എ .സി.എഫ് ആയ മാധവൻ, ഗ്രീൻ ഹാബിറ്റാറ്റ് എക്സിക്യൂട്ടീവ് ഡയറക്ടർ എൻ.ജെ ജെയിംസ് . ഡബ്ല്യു ഡബ്ല്യു എഫ് കേരള ഡയറക്ടർ രഞ്ജന്‍ മാത്യു, മുഷ്താഖലി, ഡോ.ഹരിനാരായണൻ, ലിജൊ പനക്കൽ, സലിംഐഫോക്കസ്, ഫോറസ്റ്റുദ്യോഗസ്ഥരായ സദാനന്ദൻ, ദേവാനന്ദൻ, മഹാന്മ കലാസാംസ്കാരിക പ്രവർത്തകരായ എ.എച്ച് ഹാരിസ്, ഫാറൂഖഅഫ്സൽ, ഷിഹാബ്, റംഷീദ്, നവാസ്, മുനീർ, എന്നിവരാണ് കടലാമ കൂടിന്റെ സംരക്ഷത്തിന് നേതൃത്വംനൽകിയത്.