ചാവക്കാട് : ഓരോ വീട്ടിലും അടുക്കളത്തോട്ടം , പിറന്നാള്‍മരം തുടങ്ങിയ നിരവധി പ്രകൃതി – പരിസ്ഥിതി കൂട്ടായ്മകളിലെ  പ്രവർത്തകയായ ബഹിയയുടെ ”മഴയുറങ്ങാത്ത രാത്രി ”
കവിതാസമാഹാരത്തിൻറെ  പ്രകാശനം പ്രശസ്ത സാഹിത്യകാരന്‍ പി സുരേന്ദ്രന്‍ നിര്‍വഹിച്ചു. ചാവക്കാട്  ഇസ്‌ലാമിയ കോളേജ് പ്രിന്‍സിപ്പാള്‍ ഇസ്‌മായില്‍ പാനേരി പുസ്തകം ഏറ്റുവാങ്ങി.
യുവകവി ജയകൃഷ്ണന്‍ അഘോരി പുസ്തകപരിചയം നടത്തി.  തനിമ കലാസാഹിത്യവേദി സംഘടിപ്പിച്ച ചടങ്ങില്‍ കവി  അനസ് മാള അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ഗാന്ധിയന്‍ പ്രകൃതിചികിത്സാലയം ഡയറക്ടര്‍ ഡോക്ടര്‍ രാധാകൃഷ്ണന്‍, കവയിത്രിയും തനിമ സംസ്ഥാനസമിതിയംഗവുമായ സൈനബ് ചാവക്കാട്, സാമൂഹ്യപ്രവര്‍ത്തകന്‍ ഗണേഷ് വടയേരി, തനിമ മലപ്പുറം
ജില്ലാപ്രസിഡണ്ട് ജബ്ബാര്‍ പെരിന്തല്‍മണ്ണ, പൂമല ഡാം മാനേജറ് രഞ്ജിനി, നൂര്‍ലേക്ക് സ്ഥാപകന്‍ നൂര്‍മുഹമ്മദ്, അല്‍ഹുദ കലാവേദിയംഗം റംല കെ.ബി, കാലിക്കറ്റ് യൂണിവേഴ്സിറ്റി മുൻ രജിസ്ടാർ ഡോ പി. പി. മുഹമ്മദ്‌, ചിത്രകാരി ശബ്ന സുമയ്യ, ലിപി പബ്ലിക്കേഷന്‍സ് ഡയറക്ടര്‍ അക്ബര്‍, കഥാകൃത്ത് സജദില്‍ മുജീബ്, അല്‍ഹുദാ വനിതാവേദി അധ്യക്ഷ സുമയ്യ ഉസ്മാന്‍, ഫായിസ്  എന്നിവര്‍ സംസാരിച്ചു.
ചടങ്ങില്‍ വച്ച് ഷാർജ ബുക്ഫെയർ സംഘാടക സമിതിയുടെ അപ്രീസിയേഷൻ സർട്ടിഫിക്കറ്റ് യൂസുഫ് വളയത്ത് ബഹിയക്ക് നല്‍കി. പെണ്‍മിത്ര ജൈവകര്‍ഷകസംഘം പ്രവര്‍ത്തക സീനത്ത്
കോക്കൂര്‍ സ്വാഗതവും ബഹിയ നന്ദിയും പറഞ്ഞു.
ഗുരുവായൂർ പൂക്കില്ലത്ത് മുഹമ്മദുണ്ണിയുടെയും ഖദീജയുടെയും മകളായ ബഹിയ ചാവക്കാട് ഗവണ്‍മെന്റ് ഹയർസെക്കണ്ടറി സ്കൂള്‍ അധ്യാപികയാണ്. അധ്യാപകനായ ഫായിസ് ആണ് ഭർത്താവ്. വിദ്യാര്‍ഥികളായ ഫൈഹ, ഫത്ഹ, ഫഹ്മി, ഫിൽസ എന്നിവർ മക്കളാണ്.