ചാവക്കാട്: പുന്നയൂര്‍ പഞ്ചായത്തിലെ അകലാട് ഒറ്റയിനില്‍ മകനെ മര്‍ദ്ദിച്ചത് പാരതിപ്പെട്ടാല്‍ കൊന്നുകളയുമെന്ന് കെ പി വത്സലന്‍ കേസിലെ മൂന്നാം പ്രതി വീട്ടമ്മയെവീട്ടില്‍ കയറി കത്തി കാണിച്ച് ഭീഷപ്പെടുത്തിയതായി പരാതി.
അകലാട് ഒറ്റയിനി കാര്യാടത്ത് കരീം(40)നെതിരെയാണ് വടക്കേകാട് പോലീസില്‍ പരാതിയുള്ളത്. അകലാട് തട്ടാന്റകായില്‍ മൊയ്തുട്ടിയുടെ ഭാര്യ ഫാത്തിമ(65)യെ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.
കഴിഞ്ഞ ദിവസം ഫാത്തിമ്മയുടെ മകന്‍ അറസുട്ടി(32)യെ ഇയാള്‍ അകാരണമായി മര്‍ദ്ദിച്ചിരുന്നു. മര്‍ദ്ദന മേറ്റ അറസുട്ടി ചാവക്കാട് താലൂക്കാശുപത്രിയില്‍ ചികിത്സയിലാണ്. ഇത് പൊലിസില്‍ പരാതിപ്പെടുമെന്ന് കരുതിയാണ് ഇയാള്‍ ഞായറാഴ്ച്ച പുലര്‍ച്ചെ കത്തിയുമായി വന്ന് ഫാത്തിമ്മയെ ഭീഷണിപ്പെടുത്തിയത്. ഈസമയം ഫാത്തിമ്മയും മകളുമാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇയാളുടെ ഭീഷണിയെതുടര്‍ന്ന് ഫാത്തിമ്മ തളര്‍ന്ന് വീണു. മകള്‍ ഉറക്കെ കരഞ്ഞതിനെ തുടര്‍ന്ന് ഇയാള്‍ സ്ഥലം വിടുകയായിരുന്നു. നഗരസഭാ ചെയര്‍മാനായിരിക്കെ വധിക്കപ്പെട്ട കെ പി വല്ത്സലന്‍ കൊലക്കേസ്സില്‍ മൂന്നാം പ്രതിയാണിയാള്‍. സെഷന്‍കോടതി ജീവപര്യന്തം ശിക്ഷിച്ച ഇയാള്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയതിനെ തുടര്‍ന്ന് ജാമ്യത്തിലാണ്.