ചാവക്കാട് : മണത്തല ഗവ.ഹയര്‍സെക്കന്‍ഡറി സ്കൂളിനു സമീപം പ്രവര്‍ത്തിക്കുന്ന ബാര്‍ബര്‍ഷോപ്പ് കത്തി നശിച്ചു. ഇന്നലെ രാത്രി എട്ടരയോടെയാണ് കടക്ക് തീപിടിച്ചത്. . കറുപ്പംവീട്ടിൽ ഹംസ മകൻ ഖാലിദിന്റെ ഉടമസ്ഥതയിൽ ഉള്ളതാണ് സ്ഥാപനം. ഓല മേഞ്ഞ ഒറ്റ മുറി ഷോപ്പ് അമ്പതു  വർഷമായി ഇവിടെ പ്രവർത്തിക്കുന്നു.  തീ പിടിക്കാനുള്ള കാരണം വ്യക്തമല്ല. ഒന്നര ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചിട്ടുള്ളതായി ഖാലിദ് പറഞ്ഞു.