ചാവക്കാട്:  കെ പി വത്സലന്‍ അനുസ്മരണ സമ്മേളനം നടത്തി. സി പി ഐ എം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ  കെ പി വത്സലന്റെ സ്മരണ പുതുക്കി. വത്സലൻ കുത്തേറ്റു വീണ ഒറ്റയിനിയിലെ സ്മൃതികുടീരത്തിൽ ജില്ലാ സെക്രട്ടറി കെ രാധാകൃഷ്ണൻ പുഷ്പചക്രം സമർപ്പിച്ചു. തുടർന്ന് ചേർന്ന അനുസ്മരണ സമ്മേളനം കെ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ചാവക്കാട് ഏരിയ സെക്രട്ടറി എം കൃഷ്ണദാസ് അധ്യക്ഷനായി. സി പി ഐ എം ജില്ലാ സെക്രട്ടറിയേറ്റംഗം കെ വി അബ്ദുൾ ഖാദർ എം എൽ എ, ജില്ലാ കമ്മിറ്റിയംഗം സി സുമേഷ്, ചാവക്കാട് നഗരസഭ ചെയർമാൻ എൻ കെ അക്ബർ, ടി ടി ശിവദാസ്, ഷീജ പ്രശാന്ത്, എം ആർ രാധാകൃഷ്ണൻ, ടി വി സുരേന്ദ്രൻ, വി ഷമീർ, എൻ കെ ഗോപി എന്നിവർ സംസാരിച്ചു.

ചാവക്കാട് നഗരസഭാ ചെയര്‍മാനായിരിക്കെയാണ് കെ പി വത്സലന്‍ അകലാട് ഒറ്റയിനില്‍ വെച്ച് കുത്തേറ്റ് മരിച്ചത്.