ചാവക്കാട് : കേരള നിയമസഭയില്‍ അനുമതിക്കായി മാറ്റിവെച്ചിട്ടുള്ള പരിഷ്‌കരിച്ച വാടകനിയന്ത്രണ നിയമം അടിയന്തിരമായി നടപ്പില്‍ വരുത്തണമെന്ന്  ഓള്‍ കേരള ബില്‍ഡിംഗ് ഓണേഴ്‌സ് അസോസിയേഷന്‍ ചാവക്കാട് യൂണിറ്റ് യോഗം ആവശ്യപ്പെട്ടു.  എ പി ഇബ്രാഹിം അധ്യക്ഷത വഹിച്ചു. അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ടോമി ഈപ്പന്‍, രക്ഷാധികാരി സെയ്തുമുഹമ്മദ്  എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി  എ പി ഇബ്രാഹിം ( പ്രസിഡന്റ് ), ജാഫര്‍ ലിമ ( സെക്രട്ടറി ), വി ഹനീഫ ( ട്രഷറര്‍ ) എന്നിവരെ തെരഞ്ഞെടുത്തു