mehandi new

ഏങ്ങണ്ടിയൂർ കുടിവെള്ള പ്രശ്നം 48 മണിക്കൂറിനകം പരിഹരിച്ചില്ലെങ്കില്‍ നാഷണല്‍ ഹൈവേ പ്രവർത്തികൾ തടയുന്നതുൾപ്പെടെയുള്ള സമരത്തിലേക്ക് നീങ്ങുമെന്ന് എന്‍. കെ അക്ബര്‍ എം. എല്‍. എ

fairy tale

ചാവക്കാട് : ഏങ്ങണ്ടിയൂര്‍ ഗ്രാമപഞ്ചായത്തിലെ കിഴക്കന്‍മേഖലയായ വി. എസ് കേരളീയന്‍ റോഡ് പ്രദേശം ഉള്‍പ്പെടെയുള്ള 1, 2 വാര്‍ഡുകളിലേക്കുള്ള കുടിവെള്ള പൈപ്പ് ലൈന്‍ നാഷണല്‍ ഹൈവേയുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് തകർന്നിട്ട് മാസങ്ങളായി. 15 ദിവസത്തിനകം കണക്ഷന്‍ പുനസ്ഥാപിക്കുമെന്ന് അറിയച്ചിരുന്നെങ്കിലും നടന്നില്ല. തുടർന്ന് ഡെപ്യൂട്ടി കളക്ടറുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ ഏപ്രില്‍ 30 നകം പൂര്‍ത്തീകരിക്കുമെന്ന് അറിയിച്ചിരുന്നതാണ്. എന്നാല്‍ മെയ് 8 ആയിട്ടും പ്രവര്‍ത്തി പൂര്‍ത്തീകരിക്കാത്തതിനാലാണ് എം.എല്‍.എ വാട്ടര്‍ അതോറിറ്റി എക്സി.എഞ്ചിനീയര്‍ക്ക് അന്ത്യശാസനം നല്‍കിയത്. 48 മണിക്കൂറിനകം കണക്ഷന്‍ പുനസ്ഥാപിച്ചില്ലെങ്കില്‍ എം.എല്‍.എ യുടെ നേത്വത്വത്തില്‍ പ്രത്യക്ഷ സമരത്തിന് ഇറങ്ങുമെന്നും ദേശീയ പാതയിലെ  നിര്‍മ്മാണ പ്രവര്‍ത്തികള്‍ തടയുന്നതുള്‍പ്പെടെയുള്ള നടപടികളിലേക്ക് പോകുമെന്നും എം.എല്‍.എ വാട്ടര്‍ അതോറിറ്റി എക്സി.എഞ്ചിനീയറെ അറിയിച്ചു . 

Mss conference ad poster

എക്സി.എഞ്ചിനീയറുടെ അദ്ധ്യക്ഷതയില്‍ ചാവക്കാട്  പി.ഡബ്ലിയു.ഡി റസ്റ്റ് ഹൌസില്‍ ചേര്‍ന്നയോഗത്തിലാണ് എം.എല്‍.എ  കര്‍ശന നിര്‍ദ്ദേശം നല്‍കിയത്.   വാട്ടര്‍ അതോറിറ്റി തൃശൂര്‍ എക്സി.എഞ്ചിനീയര്‍, നാട്ടിക എക്സി.എഞ്ചിനീയര്‍,  അസി.എക്സി.എഞ്ചിനീയര്‍മാര്‍, അസി.എഞ്ചിനീയര്‍മാര്‍, നാഷണല്‍ ഹൈവേ കരാര്‍ കമ്പനി പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

planet fashion

Comments are closed.