Header

ബൈക്കും ടെമ്പോയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.2em” use_border_color=”off” border_color=”#ffffff” border_style=”solid”]

Abdul nasar accident deathചാവക്കാട് : ബൈക്കും ടെമ്പോയും കൂട്ടിയിടിച്ച് വെളിയങ്കോട് സ്വദേശി മരിച്ചു. വെളിയങ്കോട് കരുവീട്ടില്‍ അബ്ദു മകന്‍ അബ്ദുനാസറാണ്(33) മരിച്ചത്. ബൈക്കിനു പിറകില്‍ യാത്ര ചെയ്തിരുന്ന പത്തുവയസ്സുകാരന്‍ ഗുരുതര പരിക്കുകളോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍.
ഇന്ന് രാവിലെ എട്ടുമണിയോടെ അകലാട് ദേശീയ പാത ടിപ്പുസുല്‍ത്താന്‍ റോട്ടിലാണ് അപകടം. എടക്കഴിയൂര്‍ പഞ്ചവടിയിലേക്ക് വരികയായിരുന്ന ബൈക്കില്‍ പൊന്നാനി ഭാഗത്തേക്ക് പോവുകയായിരുന്ന മിനി ലോറി ഇടിക്കുകയായിരുന്നു. ലോറി ഡ്രൈവര്‍ ഉറങ്ങിയതാണ് അപകടകാരണം എന്ന് പറയുന്നു. അകലാട് നബവി ആംബുലന്‍സ് പ്രവര്‍ത്തകര്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അബ്ദുനാസര്‍ മരിച്ചിരുന്നു.
ബന്ധുവിന്‍റെ സുന്നത്ത് കര്‍മ്മവുമായി (circumcision) ബന്ധപ്പെട്ടു പഞ്ചവടിയിലെ സ്വകാര്യ ക്ലീനിക്കിലെക്ക് വരും വഴിയാണ് ബൈക്ക് അപകടത്തില്‍ പെട്ടത്.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

thahani steels

Comments are closed.