Header

കോടതിക്ക് മുന്നില്‍ കഞ്ചാവ് ചെടികള്‍ – എക്സൈസ് വകുപ്പ് കേസെടുത്തു

[et_pb_section admin_label=”section”][et_pb_row admin_label=”row”][et_pb_column type=”4_4″][et_pb_text admin_label=”Text” background_layout=”light” text_orientation=”left” text_line_height=”2.1em” use_border_color=”off” border_color=”#ffffff” border_style=”solid”]

ചാവക്കാട്: ചാവക്കാട് – കുന്നംകുളം റോട്ടില്‍ കോടതിക്ക് എതിര്‍വശം സ്വകാര്യവ്യക്തിയുടെ കെട്ടിടത്തിന് മുന്നില്‍ കഞ്ചാവു ചെടികള്‍ കണ്ടെത്തി. കെട്ടിടത്തിന് മുന്നിലെ പുല്ലുകള്‍ക്കിടയിലാണ് രണ്ട് കഞ്ചാവ് ചെടികള്‍ വളര്‍ന്നുവന്നത്. റോഡിലെ കാനയോട് ചേര്‍ന്ന ഭാഗത്താണ് ഇവ കണ്ടെത്തിയത്. ഇന്ന് ഉച്ചക്ക് 12.30-ഓടെയാണ് സംഭവം. കെട്ടിടത്തിന് മുന്നിലെ ടൈല്‍ വിരിച്ച ഭാഗത്തിന് പുറത്ത് മറ്റ് പുല്ലുകള്‍ക്കൊപ്പം വളരുന്ന ചെടി കഞ്ചാവാണെന്ന സംശയത്തെ തുടര്‍ന്ന് നാട്ടുകാരില്‍ ഒരാള്‍ എക്‌സൈസ് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. റേഞ്ച് ഇന്‍സ്‌പെക്ടര്‍ അനിലാലിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ചെടികള്‍ കഞ്ചാവ് തന്നെയെന്ന് സ്ഥിരീകരിച്ചു. 40 സെന്റി മീറ്ററും 31 സെന്റിമീറ്ററും നീളമുള്ളവയാണ് കണ്ടെത്തിയ കഞ്ചാവ് ചെടികള്‍.
സ്വകാര്യവ്യക്തിയുടെ സ്ഥലത്താണ് കണ്ടെത്തിയതെങ്കിലും കെട്ടിട ഉടമക്ക് കഞ്ചാവു ചെടികളുമായി ബന്ധമുള്ളതായി കണ്ടെത്തിയിട്ടില്ലെന്ന് റേഞ്ച് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. കെട്ടിടം വാടകക്കെടുത്ത ആളും ഇവിടെ ഒരു സ്ഥാപനവും നടത്താതെ അടച്ചിട്ടിരിക്കുകയാണെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംഭവത്തില്‍ സ്വമേധയാ കേസെടുത്തു. കഞ്ചാവ് ചെടികള്‍ എക്‌സൈസ് അധികൃതര്‍ പറിച്ചുകൊണ്ടു പോയി. ചൊവ്വാഴ്ച അന്വേഷണ റിപ്പോര്‍ട്ടിനൊപ്പം കഞ്ചാവു ചെടികളും കോടതിയില്‍ സമര്‍പ്പിക്കും.
പ്രിവന്റീവ് ഓഫീസര്‍മാരായ ഒ.പി.സുരേഷ് കുമാര്‍, ടി.ആര്‍.സുനില്‍ എന്നിവരും എക്‌സൈസ് ജീവനക്കാരായ ഫല്‍ഗുണന്‍, സി.കെ.ബാബു, എം.എ.സിദ്ധാര്‍ഥന്‍ എന്നിവരും എക്‌സൈസ് സംഘത്തില്‍ ഉണ്ടായിരുന്നു.

[/et_pb_text][/et_pb_column][/et_pb_row][/et_pb_section]

അന്താരാഷ്ട്ര നിലവാരത്തിലുള്ള സുഗന്ധദ്രവ്യങ്ങൾ കുറഞ്ഞ വിലയിൽ ലഭിക്കാൻ ഇപ്പൊൾ തന്നെ ബന്ധപ്പെടുക. ഓർഡർ നിങ്ങൾക്ക് വാട്സാപ്പിലോ 91 799 4987 599 അല്ലെങ്കിൽ ഈ വെബ്സൈറ്റ് ലിങ്കിലോ ചെയ്യാവുന്നതാണ് www.leparfum.in/leonara/shop/

Comments are closed.