ചാവക്കാട്: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളേയും വിവിധ മേഖലകളിൽ മികവ് പുലർത്തിയ പ്രതിഭകളേയും ആദരിക്കുന്നതിനായി എടക്കര യുവധാര സാംസ്കാരിക സംഘം സംഘടിപ്പിച്ച അനുമോദന സദസ്സ് പഞ്ചായത്ത് പ്രസിഡണ്ട്  എൻ.കെ.ഷെഹർബാൻ ഉദ്ഘാടനം ചെയ്തു. യുവധാര പ്രസിഡണ്ട് എ. അബ്ദുള്ളക്കുട്ടി അദ്ധ്യക്ഷനായി. സെക്രട്ടറി എ.ഇ.ഉസ്മാൻ സ്വാഗതവും ജോ: സെക്രട്ടറി കെ.പി.ഷാജഹാൻ നന്ദിയും പറഞ്ഞു. സി.പി.എം ലോക്കൽ സെക്രട്ടറി വി.ഷെമീർ, എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയറ്റ് അംഗം ഹസ്സൻ മുബാറക് , സി.പി.എം ബ്രാഞ്ച് സെക്രട്ടറി ആർ.എം.അഷറഫ്, ഡി. വൈ.എഫ്.ഐ യൂണിറ്റ് പ്രസിഡണ്ട്  സജ്ന സലാഹ്, എസ്.എഫ്.ഐ യൂണിറ്റ് പ്രസിഡണ്ട് എം.കെ.ഹാരിസ് എന്നിവർ സംസാരിച്ചു.