പാവറട്ടി: പാവറട്ടി പഞ്ചായത്തിന്റെ ഭരണ സ്തംഭനത്തിനെതിരെ ബി.ജെ.പി ജനകീയ മർച്ച് സംഘടിപ്പിച്ചു. കുടിവെള്ളം, പൊതുശ്മശാനം, പഞ്ചായത്ത് കെട്ടിടം, കേരളോത്സം തുടങ്ങി വിഷയങ്ങളിലെ പ്രശ്നം പരിഹരിക്കുന്നതിന് ഭരണസമിതി വീഴ്ച്ച വരുത്തിയെന്ന് ആരോപിച്ചാണ് സമരം സംഘടിപ്പിച്ചത്. കഴിഞ്ഞ യു.ഡി.എഫ് ഭരണസമതിയുടെ കാലഘട്ടത്തിൽ കുടിവെള്ള പദ്ധതികളുടെ പേരിൽ ഫ്ലക്സ് ബോർഡുകളും മറ്റും സ്ഥാപിച്ച് ജനങ്ങളെ കബളിപ്പിച്ചാണ് അധികാരത്തിൽ വന്നതെന്നും . അതിനുശേഷം യു.ഡി.എഫ് ഭരണസമിതിയിലെ ചേരിപോര് കാരണം ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ പോലും നിറവേറ്റാൻ ഭരണപക്ഷത്തുള്ളവർക്ക് കഴിഞ്ഞില്ലെന്നും ബി.ജെ.പി പ്രവർത്തകർ ആരോപിച്ചു.
ജില്ല വൈസ് പ്രസിഡന്റ് അനീഷ് ഇയാൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അനിൽ അമ്പാടി അധ്യക്ഷനായി. എ.പ്രമോദ്, ശശി മരുതയൂർ, ധർമ്മരാജ് മൂക്കോല, എം യു വിനോദ്, പി.എൻ ദേവകി, വി.വി ബാബു എന്നിവർ സംസാരിച്ചു.