ചാവക്കാട്: കടപ്പുറം മാട്ടുമ്മലില്‍ സ്ഥാപിച്ച ബ്ലാങ്ങാട് 33 കെ.വി.കണ്ടെയ്‌നര്‍ സബ്‌സ്‌റ്റേഷൻ മന്ത്രി എം.എം.മണി ഉദ്ഘാടനം ചെയ്തു. കെ.വി.അബ്ദുള്‍ ഖാദര്‍ എം.എല്‍.എ. അധ്യക്ഷനായി. സി.എന്‍.ജയദേവന്‍ എം.പി. മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ്, ചാവക്കാട് നഗരസഭ ചെയര്‍മാന്‍ എന്‍.കെ.അക്ബര്‍, കടപ്പുറം പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ബഷീര്‍, ഒരുമനയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ആഷിത, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഹസീന താജുദ്ദീന്‍, ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സി.മുസ്താഖലി, കെ.എസ്.ഇ.ബി.ഡയറക്ടര്‍ പി.കുമാരന്‍, ചീഫ് എന്‍ജീനീയര്‍ രാജന്‍ ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.