ചാവക്കാട്: ബ്ലാങ്ങാട് കാട്ടില്‍ ജുമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നബിദിനം തിങ്കളാഴ്ച വിപുലമായി ആഘോഷിക്കും. സുബഹി നിസ്കാരത്തിനുശേഷം പള്ളിയില്‍ മൗലീദ്  പാരായണം നടക്കും രാവിലെ 8 ന് നൂറുല്‍ ഇസ്‌ലാം സെക്കന്ററി മദ്രസ അങ്കണത്തില്‍ മഹല്ല് ഖത്തീബ് എം മൊയ്തീന്‍ കുട്ടി അല്‍ ഖാസിമി പതാക ഉയര്‍ത്തും. തുടര്‍ന്നു നടക്കുന്ന  ഘോഷയാത്രക്ക് മഹല്ല് ഭാരവാഹികള്‍ നേതൃത്വം നല്‍കും. വിദ്യാര്‍ത്ഥികളും, നൂറുകണക്കിനു രക്ഷിതാക്കളും പങ്കെടുക്കും. റാലിക്കു ശേഷം രാവിലെ 10.30 മദ്രസയില്‍ മൗലീദ് പാരായണം. ശേഷം രാവിലെ 11 30 ന് അന്നദാനം, രാത്രി 8 മണിക്ക് നബിദിന പൊതുസമ്മേളനം. തുടര്‍ന്നു വിദ്യാര്‍ത്ഥികളുടെ കലാപരിപാടികള്.  സമസ്ത പൊതു പരീക്ഷയില്‍ 5, 7, 10, ക്‌ളാസുകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ ഉപഹാരം നല്‍കി ആദരിക്കല്‍ എന്നിവ നടക്കും.