ചാവക്കാട്: മണത്തല ബി.ബി.എ.എല്‍.പി.സ്‌കൂളിലെ അദ്ധ്യാപകനായ റാഫി നീലങ്കാവില്‍ എഴുതിയ നാരങ്ങപ്പാല് ചൂണ്ടയ്ക്ക രണ്ട് എന്ന പുസ്തകത്തിന്റെ മൂന്നാം പതിപ്പിന്റെ പ്രകാശനം കവി കുരീപ്പുഴ ശ്രീകുമാര്‍, സംസ്ഥാന  യുവജനക്ഷേമ വകുപ്പ് വൈസ് ചെയര്‍മാന്‍  പി. ബിജുവിന് നല്‍കിക്കൊണ്ട് നിര്‍വ്വഹിച്ചു. മുരുകന്‍ കാട്ടാക്കട, പി.വി.ഷാജികുമാര്‍, അഡ്വ.മനു സി. പുളിക്കല്‍, ആര്‍.എസ്.കണ്ണന്‍, അഡ്വ.എം.എം. അനസ് അലി എന്നിവര്‍ പ്രസംഗിച്ചു.