ചാവക്കാട് : ബ്ലാങ്ങാട് അഞ്ചങ്ങാടി റോഡിൽ കുമാരൻപടിയിൽ കാർ നിയന്ത്രണം വിട്ട്  വൈദ്യുതി പോസ്റ്റിലിടിച്ച് തല കീഴായി മറിഞ്ഞ് രണ്ടു പേർക്ക് പരിക്കേറ്റു. തൃശൂർ മണ്ണുത്തി കവലക്കാട് വീട്ടിൽ ആന്റണി, ഗുരുവായൂർ മാവിൻചുവട് സ്വദേശിനി ലീന എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ചാവക്കാട് ടോട്ടൽ കെയർ പ്രവർത്തകർ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് ഉച്ചതിരിഞ്ഞ് 3.40 ഓടെയാണ് അപകടം.