എടക്കഴിയൂര്‍ : അകലാട് ഒറ്റയിനി ദേശീയപാതയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ടുപേര്‍ക്ക് പരിക്കേറ്റു. എടക്കഴിയൂര്‍ സ്വദേശി കാര്യാടത്ത് ആഷിഫ്‌ (18), വാക്കയില്‍ റിഷാന്‍(15) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 10.30 നായിരുന്നു അപകടം. പൊന്നാനി ഭാഗത്ത് നിന്നും വരികയായിരുന്ന കാര്‍ അശ്രദ്ധയോടെ എതിര്‍ വശത്തേക്ക് തിരിച്ചതാണ് അപകടത്തിനു വഴിവെച്ചത്. പരിക്കേറ്റവരെ അകലാട് നബവി പ്രവര്‍ത്തകര്‍ മുതുവട്ടൂര്‍ രാജാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.