ഗുരുവായൂര്‍: പേരകം സെന്റ് മേരീസ് പള്ളിയില്‍ ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായി ഈ മാസം 26ന് ജില്ലാതല കരോള്‍ ഗാന മത്സരം സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വൈകീട്ട് അഞ്ചിന് ആരംഭിക്കുന്ന കരോള്‍ ഗാനമത്സരം മന്ത്രി വി.എസ്. സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. കെ.വി. അബ്ദുള്‍ ഖാദര്‍ എം.എല്‍.എ മുഖ്യാതിഥിയാകും. ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ സമ്മാനം നല്‍കും. 15 ടീമുകളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. ഒന്നാം സ്ഥാനക്കാര്‍ക്ക് 15000 രൂപയും രണ്ടാം സ്ഥാനക്കാര്‍ക്ക് 10000 രൂപയും മൂന്നാം സ്ഥാനക്കാര്‍ക്ക് 5000 രൂപയും സമ്മാനമായി നല്‍കും. പങ്കെടുക്കു എല്ലാ ടീമുകള്‍ക്കും 1500 രൂപ പ്രോത്സാഹന സമ്മാനമുണ്ട്. മത്സരത്തില്‍ നിന്നുള്ള വരുമാനം കിഡ്‌നി – കാന്‍സര്‍ രോഗികള്‍ക്ക് ചികിത്സാസഹായമായി നല്‍കും. വികാരി ഫാ. സൈജന്‍ വാഴപ്പിള്ളി, ജനറല്‍ കവീനര്‍ ആന്റോ തോമസ്, സി.വി. ജോസ്, ജോസ് ചിറമ്മല്‍, സി.ജെ. സ്റ്റീഫന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.